ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍ 11 അക്കമാകുമോ? സത്യം ഇതാണ്

Will India accept the 11 digit mobile era?

0
319

ഇന്ത്യയില്‍ മൊബൈല്‍ നമ്പറുകള്‍ 11 അക്കത്തിലേക്ക് മാറ്റാന്‍ പോകുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണ്?

നിലവിലെ മൊബൈല്‍ നമ്പര്‍ സ്‌കീമില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രാജ്യത്തെ ടെലികോം റെഗുലേറ്റര്‍ ട്രായ് വ്യക്തമാക്കി. ഡയല്‍ ചെയ്യുന്ന രീതിയില്‍ ചെറിയ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ട്രായ് കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ നമ്പറുകള്‍ 11 അക്കമായി മാറ്റുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ട്രായ് വ്യക്തമാക്കി. ഇന്ത്യയില്‍ 10 അക്ക മൊബൈല്‍ നമ്പറുകളായി തന്നെ തുടരും. അതേസമയം ലാന്‍ഡ് ലൈനില്‍ നിന്നും മൊബൈല്‍ നമ്പറിലേക്ക് വിളിക്കാന്‍ പൂജ്യം ചേര്‍ക്കണമെന്ന നിര്‍ദ്ദേശം ട്രായ് മുന്നോട്ട് വെച്ചിട്ടുണ്ട്.

ഇതുവഴി ഭാവിയില്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് 2544 മില്ല്യണ്‍ അധിക നമ്പറിംഗ് സേവനം ലഭ്യമാകുമെന്ന് ട്രായ് പറയുന്നു. മൊബൈല്‍ നമ്പര്‍ 11 അക്കമായാല്‍ ടെലി കമ്പനികള്‍ക്ക് വലിയ ചെലവ് സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ മാറ്റങ്ങള്‍ക്കായി വേണ്ടിവരും. ഉപഭോക്താക്കള്‍ക്ക് അതിലേറെ കണ്‍ഫ്യൂഷനും സമ്മാനിക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.