ജീവിതത്തില്‍ തോറ്റവരാണ് പിന്നീട് ജയിച്ച് കാണിച്ചിട്ടുള്ളത്; കൈയടികള്‍ ഏറ്റുവാങ്ങി ഇളയരാജയുടെ ട്രെയിലര്‍

0
386

മാധവ് രാമദാസന്‍. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ രണ്ട് ചിത്രങ്ങള്‍ കൊണ്ട് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം രേഖപ്പെടുത്തിയ സംവിധായകന്‍. അദ്ദേഹം വീണ്ടും വരികയാണ് ഇളയരാജയുമായി. ഉണ്ടപക്രു മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ റിലീസ് ചെയ്തിട്ടുണ്ട്.

ചെസ് കളിയെ അടിസ്ഥാനമാക്കിയാണ് ചിത്രം വികസിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ലോകത്ത് തോറ്റവരില്‍ പലരും പിന്നീടങ്ങോട്ട് വിജയിച്ച് കാണിച്ചിട്ടുണ്ട്, കളിയില്‍ മാത്രമല്ല ജീവിതത്തിലും ഉണ്ടപക്രുവിന്റെ കഥാപാത്രം പറയുന്നു. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

മാധവ് രാമദാസന്റെ കഥയ്ക്ക് സുദീപ് ടി ജോര്‍ജ്ജ് തിരക്കഥയും ഡയലോഗും രചിച്ചിരിക്കുന്നു. രതീഷ് വേഗയാണ് സംഗീതം. ഇ4 എന്റര്‍ടെയിന്‍മെന്റ് ഇളയരാജ റിലീസിന് എത്തിക്കും. മേല്‍വിലാസവും, അപ്പോത്തിക്കിരിയും വഴി നിരൂപക പ്രശംസ നേടിയ മാധവ് രാമദാസന്റെ പുതിയ ചിത്രവും ഈ പേര് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ.