180 കോടി ചെലവിട്ട് ആറ്റ്ലി സംവിധാനം ചെയ്യുന്ന ഇളയദളപതി വിജയുടെ ബിജില്‍ ട്രെയിലര്‍ റിലീസ് ചെയ്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് ഓണ്‍ലൈനില്‍ തുടക്കമിട്ട് കഴിഞ്ഞു. ട്രെയിലര്‍ റിലീസ് ചെയ്ത് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് 16 മില്ല്യണ്‍ കാഴ്ചക്കാരാണ് കണ്ടത്. ഒപ്പം 1.6 മില്ല്യണ്‍ ലൈക്ക് നേടുകയും ചെയ്തു.

ബോക്സ് ഓഫീസില്‍ മറ്റൊരു തേരോട്ടത്തിന്റെ വിളംബരം നടത്തുകയാണ് ബിജില്‍ ട്രെയിലര്‍. അതിന് ആവശ്യമായ ആക്ഷനും, മസാലയും ചേരുവിധം ചേര്‍ത്താണ് വിജയ്, ആറ്റ്ലി, നയന്‍താര കൂട്ടുകെട്ട് എത്തുന്നതെന്ന് ട്രെയിലര്‍ സൂചന നല്കുന്നു.
2.41 മിനിറ്റ് ട്രെയിലറില്‍ കാണികളെ ത്രസിപ്പിക്കാന്‍ പര്യാപ്തമായ മാസ് ഡയലോഗുകളും, സീനുകളും, ഫുട്ബോള്‍ ആക്ഷനുകളും, ബൈക്ക് ചേസ്, റൊമാന്‍സ് എന്നിവയെല്ലാം നിറച്ചിരിക്കുന്നു. പണമിറക്കി ചിത്രീകരിച്ചതിന്റെ സകല ലക്ഷണങ്ങളും ചിത്രത്തിനുണ്ട്.
ഒക്ടോബര്‍ 27-നാണ് ബിജില്‍ തീയേറ്ററുകളില്‍ എത്തുക.