വൈറല്‍ ആകുക, അതിന് ഏത് വഴിയും സ്വീകരിക്കുക. ഇന്നത്തെ ഓണ്‍ലൈന്‍ യുഗത്തില്‍ ഇതിന് കുറവുമില്ല. ആവശ്യമില്ലാത്ത കാര്യങ്ങള്‍ വരെ ചലഞ്ചുകളായി പ്രചരിക്കാറുണ്ട്. അത്തരത്തില്‍ 2019-ല്‍ നടന്ന ഒരു അപൂര്‍വ്വ വൈറല്‍ പരിപാടിയായിരുന്നു ബ്ലൂ ബെല്‍ ഐസ്ക്രീമിന്റെ പാത്രങ്ങള്‍ തുറന്ന് ഐസ്ക്രീം നക്കിയെടുത്ത് തിരികെ ഫ്രീസര്‍ ഷെല്ഫുകളില് തിരിച്ച് വെയ്ക്കുന്നത്.
നാണംകെട്ട പരിപാടി ആയിരുന്നെങ്കിലും സംഗതി വൈറലായി, പ്രശസ്തി കൊതിച്ചെത്തുന്ന ഐസ്ക്രീം മോഷ്ടാക്കളെ പിടിക്കാന്‍ ഒടുവില്‍ പോലീസിന് രംഗത്തിറങ്ങേണ്ടി വന്നു. ഇപ്പോഴിതാ ഇത്തരമൊരു നക്കലുകാരന് പിടിയിലാവുകയും ചെയ്ത കുറ്റത്തിന് ജയില്‍ശിക്ഷ വിധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 2000 പൗണ്ട് പിഴയാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്.
ടെക്സാസിലെ പോര്‍ട്ട് ആര്‍തര്‍ കോടതിയില്‍ കുറ്റം ഏറ്റ ഡി’അഡ്രിയന്‍ എല്‍’ക്വിന്‍ 30 ദിവസത്തേക്ക് ജയില്‍ശിക്ഷ അനുഭവിക്കും. ബ്ലൂ ബെല്‍ ഐസ്ക്രീമിന്റെ വാനിലയാണ് ഇയാള്‍ നക്കിയെടുത്തത്. 1565 ഡോളര്‍ കമ്പനിക്ക് നഷ്ടപരിഹാരമായാണ് നല്‍കേണ്ടത്. ആഗസ്റ്റില്‍ ഐസ്ക്രീം നക്കുന്നത് ആന്ഡേഴ്സണ് സ്വയം ചിത്രീകരിച്ചു.
ഒരു കുട്ടി ചെയ്ത ഈ തെമ്മാടിത്തരം പത്ത് ലക്ഷത്തോളം കാണികളെ ആകര്‍ഷിച്ചതോടെയാണ് പരിപാടി വൈറലായത്. വൈറലാകാന്‍ ഉദ്ദേശിച്ചാണ് ഇത് ചെയ്തതെന്ന് 24-കാരന് പറഞ്ഞു. നക്കി തിരികെ വെച്ച ഐസ്ക്രീം താന്‍ വാങ്ങിയെന്ന് ആന്ഡേഴ്സണ് അറിയിച്ചെങ്കിലും ഇതുമൂലം കമ്പനിക്കുണ്ടായ നഷ്ടം ചെറുതല്ലെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ചു.