സാഹസികത ഇഷ്ടപ്പെടുന്നവര്‍ വിമാനത്തില്‍ കയറി ആകാശത്ത് നിന്നും ചാടുന്ന രംഗങ്ങള്‍ നമ്മള് മുന്‍പ് പലപ്പോഴും കണ്ടിട്ടുണ്ട്, പ്രത്യേകിച്ച് സിനിമകളില്‍. എന്നാല്‍ ആകാശത്തിന്റെ നീലിമ കളിക്കളമാക്കുന്ന ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ചുണക്കുട്ടികള്‍ നടത്തുന്ന സ്കൈ ഡൈവിംഗിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാഹസികതയുടെ യഥാര്‍ത്ഥ മുഖം പുറത്തെത്തിക്കുന്നത്.
വിംഗ് കമ്മാന്‍ഡര്‍ ഗജാനന്ദ് യാദവാണ് സ്കൈ ഡൈവിംഗ് നടത്തി ഞെട്ടിച്ചത്. ഇതിന്റെ വീഡിയോ ഇന്ത്യന്‍ എയര്‍ ഫോഴ്സാണ് പങ്കുവെച്ചത്. സ്കൈ ഡൈവറെ പറക്കാന്‍ അനുവദിക്കുന്ന ഫാബ്രിക് അടിസ്ഥാനമാക്കിയുള്ള വിംഗ് സ്യൂട്ടുകള്‍ അണിഞ്ഞാണ് യാദവയുടെ ചാട്ടം. വിവിധ ഉയരങ്ങളില്‍ നിന്നും ചാടി വിംഗ്സ്യൂട്ട് സ്കൈഡൈവിംഗില്‍ നിരവധി ദേശീയ റെക്കോര്‍ഡുകള്‍ നേടിയത്.
അതിവേഗ വിമാനത്തില്‍ നിന്നുമുള്ള ഇന്ത്യയിലെ ആദ്യ വിംഗ് സ്യൂട്ട് സ്കൈ ഡൈവാണ് വിംഗ് കമ്മാന്‍ഡര്‍ യാദവ നടത്തിയത്. ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ നിന്നും വിംഗ്സ്യൂട്ട് ജമ്പ് നടത്തിയ റെക്കോര്‍ഡും ഇനി യാദവിനാണ്, 24400 അടി ഉയരത്തില്‍ നിന്നുമാണ് ഈ ചാട്ടം, അതായത് ഏകതാശില്പ്പത്തിന്റെ 41 തവണ ഉയരം.
രാത്രികാല ആകാശച്ചാട്ടവും ഇദ്ദേഹം നടത്തി. ഇന്ത്യന്‍ എയര്‍ ഫോഴ്സ് ആകാശ് ഗംഗ സ്കൈ ഡൈവിംഗ് ടീം അഗമാണ് യാദവ.