അഭിനന്ദന് വര്ദ്ധമാന്, ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ വിംഗ് കമ്മാന്‍ഡര്‍. ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം അയല്‍രാജ്യം താല്‍ക്കാലികമായി തടഞ്ഞുവെച്ച അഭിനന്ദന് രാജ്യത്തിന്റെ ഹൃദയത്തിലാണ് ഇടംനേടിയത്. എന്തായാലും ഇന്ത്യന്‍ എയര്‍ ഫോഴ്സ് ഇത് അനുബന്ധിച്ച ഐഎഎഫ് മൊബൈല്‍ ഗെയിമുമായി വരികയാണ്.
ഗെയിമിന്റെ ടീസര്‍ ഐഎഎഫ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. റഷ്യന്‍ നിര്‍മ്മിത മിഗ് 21-ന് സമാനമായ യുദ്ധവിമാനത്തിന്റെ പിന്നണിയിലാണ് ടീസര്‍ ആരംഭിക്കുന്നത്. അഭിനന്ദന് വര്ദ്ധമാന് സമാനമായ യുദ്ധവിമാന പൈലറ്റിനെയും വീഡിയോയില്‍ കാണാം. ഇതിനായി അഭിനന്ദന്റെ മീശയും നല്‍കിയിട്ടുണ്ട്.

ഫ്ളൈറ്റ് സിമുലേറ്റര്‍ മൊബൈല്‍ ഗെയിം ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാക്കും. ഇന്ത്യന്‍ എയര്‍ ഫോഴ്സ്: എ കട്ട് എബൗ എന്ന ഗെയിം ജൂലൈ 31ന് സിംഗിള്‍ പ്ലെയര്‍ ഫോര്‍മാറ്റിലാണ് റിലീസ് ചെയ്യുക. മള്‍ട്ടിപ്പിള്‍ പ്ലെയര്‍ വേര്‍ഷന്‍ പിന്നാലെ എത്തുമെന്നും വ്യോമസേന ട്വീറ്റ് വ്യക്തമാക്കുന്നു. ബാലകോട്ട് വ്യോമാക്രമണത്തെക്കുറിച്ചുള്ള സൂചനകളും ഗെയിം ടീസര്‍ നല്‍കുന്നുണ്ട്.
‘ഞാനൊരു വ്യോമ പോരാളിയാണ്, അഭിമാനമുള്ള, ആശ്രയിക്കാവുന്ന, ഭയമില്ലാത്തവന്. എല്ലാ പ്രവൃത്തിയിലും എന്റെ ജന്മനാടിന്റെ അഭിമാനവും, സുരക്ഷയും പ്രഥമ കാര്യമാക്കും. ശത്രുവിന്റെ അതിര്‍ത്തി കടന്ന് അവരുടെ ഹൃദയത്തില്‍ ഭയം നിറയ്ക്കും. ഇത് വ്യോമ പോരാളിയാകാനുള്ള നിങ്ങളുടെ അവസരമാണ്. ഡ്യൂട്ടി തീര്‍ത്ത് മിഷന് പൂര്‍ത്തിയാക്കൂ. ലോകത്തിലെ നൂതന മെഷീനുകള്‍ പറപ്പിച്ച് ആകാശത്തെ പ്രൗഢിയെ തൊടൂ’, ഇന്ത്യന്‍ വ്യോമസേന കുറിച്ചു.