40 മെഗാപിക്‌സല്‍ ക്യാമറയുമായി ഹുവാവേ മേറ്റ് 20 പ്രോ ആമസോണില്‍

huawei mate ,20 Pro,India

0
275

ഹുവാവേയുടെ പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ മേറ്റ് 20 പ്രോ ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കിക്കൊണ്ടാണ് ഇന്ത്യയില്‍ പ്രാഥമിക വില്‍പ്പന ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഹുവാവേ ഇന്ത്യന്‍ വിപണിയില്‍ മേറ്റ് 20 പ്രോ അവതരിപ്പിച്ചത്. 69,990 രൂപയാണ് വില. ഇന്നലെയാണ് സാധാരണ ഉപയോക്താക്കള്‍ക്ക് ഫോണ്‍ ലഭ്യമാക്കിയത്.

ഹുവാവേ മേറ്റ് 2 പ്രോയുടെ പ്രധാന ക്യാമറ 40 മെഗാപിക്‌സലാണ്, ഒപ്പം 20 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും ഫോണിനുണ്ട്. 8എംപി ടെലിഫോട്ടോ ക്യാമറയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 6.39 ഇഞ്ച് കര്‍വ്ഡ് ഡിസ്‌പ്ലേയും, 4200 എംഎഎച്ച് ബാറ്ററിയും മേറ്റ് 2 പ്രോയ്ക്കുണ്ട്. ഹുവാവേയുടെ ക്രോമ സ്‌റ്റോറുകള്‍ വഴി ഡിസംബര്‍ 10 മുതല്‍ വില്‍പ്പന ആരംഭിക്കും.

കമ്പനിയുടെ കിരിന്‍ 980 പ്രോസസര്‍ ഉള്‍പ്പെടുത്തിയ മേറ്റ് 20 പ്രോ 6 ജിബി റാം, 128ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയ്ക്ക് പുറമെ വയര്‍ലെസ് റിവേഴ്‌സ് ചാര്‍ജ്ജിംഗ് സൗകര്യവുമുണ്ട്. ആമസോണ്‍ ഇന്ത്യ വിവിധ ഓഫറുകള്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് നല്‍കുന്നുണ്ട്.

200 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റുമതി ചെയ്യാന്‍ ലക്ഷ്യമിടുന്ന ചൈനീസ് കമ്പനിയുടെ പ്രധാന മാര്‍ക്കറ്റ് ഇന്ത്യയാണ്.