ഹൃത്വിക് റോഷന്റെ പുതിയ ചിത്രം വാര് തീയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. ഇതിന് മുന്‍പ് അഭിനയിച്ച സൂപ്പര്‍ 30 എന്ന ചിത്രത്തില്‍ തനിനാടന്‍ കഥാപാത്രമായി എത്തിയതിന് പിന്നാലെയാണ് വാറില്‍ പെര്‍ഫെക്ട് ഫിറ്റ് ബോഡിയുമായി താരം പ്രേക്ഷകരെ ഞെട്ടിച്ചത്.
ഇപ്പോള്‍ കബീറിന്റെ മറുവശം എന്ന തലക്കെട്ടോടെ ഹൃത്വിക് ചിത്രത്തിനായുള്ള തന്റെ മുന്നൊരുക്കം വീഡിയോ രൂപത്തില്‍ പുറത്തുവിട്ടത്. അസാധാരണമായ പരിശ്രമമാണ് താരം ഇതിനായി നടത്തിയതെന്ന് സ്ഥിരീകരിക്കുന്നതാണ് വീഡിയോ.

കഥാപാത്രമായി മാറാനുള്ള ഹൃത്വികിന്റെ കഠിനമായ പരിശീലനം വീഡിയോയില്‍ കാണാം. മറുവശത്ത് യുവതാരം ടൈഗര്‍ ഷ്രോഫിന്റെ ഫിറ്റ്നസിനൊപ്പം നില്‍ക്കാനാണ് ഇതിനായി താരം പരിശ്രമിച്ചത്. ഇതിനിടെ ഡിസ്ക് തെന്നിയത് മൂലം പുതിയ രൂപത്തിലേക്ക് മാറാന്‍ ഹൃത്വികിന് നന്നായി പണിയെടുക്കേണ്ടിയും വന്നു.
ഹൃത്വികിന്റെ പ്രഖ്യാപിത ആരാധകന് കൂടിയായ ടൈഗറിനൊപ്പം ചേര്‍ന്ന വാര് 8 ദിവസം കൊണ്ട് 228.55 കോടി നേടി തീയേറ്ററുകളില്‍ മുന്നേറുകയാണ്.