ലോക്ക്ഡൗണില്‍ പരമാവധി ഭക്ഷണം കഴിക്കാനും, പരീക്ഷണങ്ങള്‍ നടത്തുന്ന തിരക്കിലുമാണ് ആളുകള്‍. എന്നാല്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന് 23 മണിക്കൂര്‍ നേരം ഉപവാസം എടുക്കുകയാണ് ചെയ്തത്.
മക്കളായ ഹ്രെഹാന്, ഹ്രിദാന്, മുന്‍ ഭാര്യ സുസെയിന് ഖാന് എന്നിവര്‍ക്കൊപ്പം ലോക്ക്ഡൗണില്‍ തുടരവെയാണ് ഹൃത്വിക് ഉപവാസം എടുത്തത്. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ താരം ഇതിന്റെ സമയവും പങ്കുവെച്ചു.
ഉപവാസം മതപരമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ടെങ്കിലും ഇതിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും: ഹൃസ്വമായ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി വേള്‍ഡ് ജേണല്‍ ഓഫ് ഡയബറ്റിസ് ടൈപ്പ് 2 ഡയബറ്റിസ് ബാധിച്ചവരില്‍ നടത്തിയ പഠനം കണ്ടെത്തിയിട്ടുണ്ട്. ഇന്‍സുലിന്‍ പ്രതിരോധം കുറച്ച്, ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതികരണം വര്‍ദ്ധിപ്പിച്ച്, കൂടുതല്‍ ഗ്ലൂക്കോസ് രക്തത്തിലൂടെ കോശങ്ങളിലേക്ക് എത്തിക്കും.
ഇന്ഫ്ളമേഷന് കുറയ്ക്കും: ശരീരത്തിലെ ഇന്ഫ്ളമേഷന് വര്‍ദ്ധിപ്പിക്കുന്ന സിആര്‍പി, ഹൃദ്രോഗത്തിന് വഴിവെയ്ക്കുന്ന ഹോമോസിസ്റ്റീന്‍, ടിസി/എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ എന്നിവ ഉപവാസം വഴി കുറച്ച് നിര്‍ത്താം.
ചയാപചയം വര്‍ദ്ധിപ്പിക്കും: ഈ പ്രവര്‍ത്തനത്തിനും, ഭാരം കുറയാനും, മസില് ശേഷിയ്ക്കും സുപ്രധാനമായ ഹ്യൂമന്‍ ഗ്രോത്ത് ഹോര്‍മോന്‍ ഉപവാസം വഴി വര്‍ദ്ധിപ്പിക്കാം
ഹൃദയാരോഗ്യം കൂട്ടാം: ഇടവിട്ടുള്ള ദിവസങ്ങളില്‍ ഉപവാസം എടുക്കുന്നത് ചീത്ത കൊളസ്ട്രോള്‍ 25 ശതമാനവും, രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍ 32 ശതമാനവും കുറയ്ക്കുമെന്ന് ഗവേഷണം പറയുന്നു.