ഉള്ളിയും, സവാളയും ഉപയോഗിച്ച് കറികള്‍ തയ്യാറാക്കുമ്പോള്‍ അതിന്റെ സ്വാദ് വര്‍ദ്ധിക്കുന്നത് കാണാം. അതുകൊണ്ട് തന്നെ പാചകത്തില്‍ ഉള്ളി ഒഴിവാക്കാന്‍ കഴിയാത്ത വസ്തുവാണ്. ശക്തമായ ഗന്ധമുള്ളതിനാല്‍ മറ്റ് പച്ചക്കറികള്‍ക്കൊപ്പം ഇത് സൂക്ഷിക്കാനും സാധിക്കില്ല.
ഉള്ളിയ്ക്കൊപ്പം സൂക്ഷിക്കുന്ന പച്ചക്കറികള്‍ എളുപ്പത്തില്‍ കേടാവുകയും ചെയ്യും. കൃത്യമായി സൂക്ഷിച്ച് വെയ്ക്കേണ്ടതാണ് ഉള്ളികള്‍. വൃത്തിയായി ഉണങ്ങിയ സ്ഥലത്താണ് ഇവ വെയ്ക്കേണ്ടത്. വായു കടന്നുപോകുന്ന ഇടമായിരിക്കുന്നത് വഴി ശുദ്ധമായി ദീര്‍ഘനാള്‍ ഉള്ളി ഇരിക്കും.
പ്ലാസ്റ്റിക് ബാഗിലും, ഫ്രിഡ്ജിലും ഉള്ളി സൂക്ഷിക്കരുത്. ഇത് ശുദ്ധത നഷ്ടമാകാനേ ഉപകരിക്കൂ. ബാസ്കറ്റാണ് ഉള്ളിക്ക് പറ്റിയ ഇടം. തൊലി കളയാത്ത ഉള്ളി ഒരു കാരണവശാലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.
അതേസമയം മുറിച്ച, അരിഞ്ഞ ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും വേണം. വായുകടക്കാത്ത പാത്രത്തില്‍ വെച്ചാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടത്.