പള്ളീലച്ചന്മാര്ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഒക്കെ ആകാമോ എന്ന് ചോദിച്ചാല്‍, കാലം മാറിയില്ലേ എന്ന് തിരിച്ചുചോദിക്കും ചിലര്‍. പുരോഹിതനായ ഓസ്കാര്‍ ആണ്ഗാര്ഡന്റെ ഓണ്‍ലൈന്‍ വിജയഗാഥ കേട്ടാല്‍ ആര്‍ക്കുമൊരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങാന്‍ തോന്നും.
സ്വീഡന് ചര്‍ച്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാദര്‍ ഓസ്കാര്‍ തന്റെ വ്യായാമങ്ങളാണ് @ക്രോസ്ഫിറ്റ്പ്രീസ്റ്റ് എന്ന അക്കൗണ്ട് വഴി പങ്കുവെയ്ക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ 149000-ഓളം ഫോളോവേഴ്സാണ് പുരോഹിതനുള്ളത്.

മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ക്ക് പുറമെ ജിമ്മിലെ വര്‍ക്ക്ഔട്ട് വീഡിയോകളും 35-കാരനായ പുരോഹിതന് പങ്കുവെയ്ക്കുന്നു. ഫാദര്‍ ഓസ്കാറിന്റെ കിടിലന്‍ ലുക്കിന് ഓസ്ട്രേലിയക്കാരനായ തോര്‍ താരം ക്രിസ് ഹെംസ്വര്ത്തുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ആരാധാകരുടെ എണ്ണമേറിയത്.
ഇത്രയും ശ്രദ്ധ ലഭിക്കുന്നതില്‍ അസ്വസ്ഥത ഉണ്ടെന്ന് ഫാദര്‍ ഓസ്കാര്‍ പറയുന്നു. പ്രത്യേകിച്ച് ലൈംഗികച്ചുവയുള്ള കമന്റുകള്‍ ബഹുമാനമില്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദൈവവും, ആരോഗ്യകരമായ ജീവിതരീതികളും വ്യക്തമാക്കാനാണ് ഓണ്‍ലൈന്‍ അക്കൗണ്ട് തുടങ്ങിയതെന്ന് പുരോഹിതന് വ്യക്തമാക്കി.