പുതിയ ഹോണ്ടാ സിആര്‍-വിയ്ക്ക് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍

0
454

ഹോണ്ടയുടെ പുതിയ സിആര്‍-വിയ്ക്ക് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ്. യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റിലാണ് ഹോണ്ട സിആര്‍-വി ഈ റേറ്റിംഗ് നേടിയത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടുന്ന ഹോണ്ട വാഹനങ്ങളായ ജാസ്, എച്ച്ആര്‍-വി, സിവിക് എന്നിവയ്‌ക്കൊപ്പം സിആര്‍-വിയും ഇടംപിടിച്ചു.

2018 ഒക്ടോബറില്‍ കമ്പനി ഈ എസ്‌യുവി ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നു. ഹോണ്ടയുടെ പുതിയ അഡ്വാന്‍സ്ഡ് കോംപാറ്റിബിളിറ്റി എഞ്ചിനീയറിംഗ് ബോഡി സ്ട്രക്ചറാണ് പുതിയ സിആര്‍-വിയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

മുന്‍ഭാഗം ഇടിച്ചുള്ള ടെസ്റ്റില്‍ ചെറിയ കുട്ടിയുടെ ഡമ്മിയുടെ കഴുത്തിന് പരുക്കേല്‍ക്കുന്നതായി കണ്ടെത്തി. മറ്റ് ഡമ്മികളുടെ അവസ്ഥ പര്യാപ്തമായിരുന്നു. സൈഡ് ടെസ്റ്റില്‍ യാത്രക്കാര്‍ക്ക് സുരക്ഷ മികച്ചതായതിനാല്‍ പരമാവധി പോയിന്റ് ലഭിച്ചു. കാല്‍നടക്കാര്‍ക്ക് ഈ വാഹനത്തില്‍ ഇടിച്ചാല്‍ നല്‍കുന്ന സുരക്ഷയും മികച്ചതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള സിആര്‍-വിയിലെ സുരക്ഷാ ഫീച്ചറുകള്‍ ഇവയാണ്:

 • ഡ്യുവല്‍ ഐ-എസ്ആര്‍എസ് എയര്‍ബാഗുകള്‍ (ഫ്രണ്ട്)
 • ഫ്രണ്ട് സൈഡ് എയര്‍ബാഗ്
 • കര്‍ട്ടന്‍ എയര്‍ബാഗുകള്‍
 • വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ്
  -അജൈല്‍ ഹാന്‍ഡ്‌ലിംഗ് അസിസ്റ്റ്
 • ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്
 • ഇബിഡി അടങ്ങിയ എബിഎസ്
 • ബ്രേക് അസിസ്റ്റ്
 • ഓട്ടോ ബ്രേക്ക് ഹോള്‍ഡോട് കൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്
 • ഡ്രൈവര്‍ അറ്റന്‍ഷന്‍ മോണിറ്റര്‍
 • ലെയിന്‍വാച്ച് ക്യാമറ
 • മള്‍ട്ടിവ്യൂ റിവേഴ്‌സ് ക്യാമറ
 • റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍
 • വാക്ക് എവെ ഓട്ടോ ലോക്ക്