LATEST ARTICLES

ഓസ്‌കാര്‍ അടിക്കുമോ മ്മടെ ജെല്ലിക്കെട്ട്! ഗുരുവിനും, ആദാമിന്റെ മകനും ശേഷം ഓസ്‌കാര്‍ വേദിയിലേക്ക് ഒരു മലയാള ചിത്രം എത്തുമ്പോള്‍

ഗുരു, 1997ല്‍ പുറത്തിറങ്ങിയ രാജീവ് അഞ്ചല്‍ ചിത്രം. ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് ഇന്ത്യ ആദ്യമായി അയച്ച മലയാള ചിത്രം. മനുഷ്യന്റെ അവസ്ഥയാണ് ആ കഥ പങ്കുവെച്ചത്. കാഴ്ചയില്ലാത്ത മനുഷ്യര്‍ക്ക് കാഴ്ചയുള്ളവന്‍ ഭ്രാന്തനായി തോന്നുന്ന അവസ്ഥ വിവരിച്ച ആ ഗുരുവിന് ശേഷം ഓസ്‌കാര്‍ വേദിയിലെത്തിയത് 2011-ല്‍ പുറത്തിറങ്ങിയ...

ഫാറൂഖ് അബ്ദുള്ളയെ തിരിഞ്ഞുകൊത്തുന്ന ‘റോഷ്നി’ അഴിമതി രാജ്യം കണ്ട ഏറ്റവും വലിയ ഭൂമി കൊള്ളയോ?

ജമ്മു കശ്മീരും, ലഡാക്കുമായി ഇന്ത്യയുടെ ഭാഗമാക്കി മാറ്റിയ ശേഷം നാഷണല്‍ കോണ്‍ഫറന്‍സും, പിഡിപിയും കൈകോര്‍ത്ത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമരമുഖത്തുണ്ട്. ഇതിന് പല വ്യക്തിപരമായ കാരണങ്ങളും പറയുന്നുണ്ടെങ്കിലും ഏറ്റവും പ്രധാനം ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് നടത്തിയ കൈയ്യേറ്റം തന്നെയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഫാറൂഖ്...

കുപ്പയില്‍ മാലിന്യം പെറുക്കി നടന്ന ചെറുക്കനില്‍ നിന്നും ഫ്രഞ്ച് കുപ്പായത്തിലേക്ക്; അത്ഭുതമാണ് കാണ്ടെയുടെ കഥ

മാലിന്യം പെറുക്കി നടക്കുന്ന ഒരു ചെറുക്കന്‍. അവന്‍ ആ തെരുവില്‍ അലഞ്ഞ് ആ തെരുവില്‍ തന്നെ അവസാനിക്കും. ഇതാണ് പൊതുവെയുള്ള ജീവിതകഥ. സിനിമയിലാണെങ്കില്‍ അപ്രതീക്ഷിതവും, നാടകീയവുമായ സംഭവങ്ങള്‍ അരങ്ങേറുകയും ഒരു സുപ്രഭാതത്തില്‍ കോടീശ്വരനായി മാറുകയും, തെരുവ് വാഴുന്ന ഡോണായി മാറുകയുമൊക്കെ ചെയ്യും. അത് സിനിമയാണ്...

നവംബര്‍ 1 മുതല്‍ എല്‍പിജി സിലിണ്ടര്‍ വീട്ടിലെത്തിക്കുമ്പോള്‍ ഒടിപി; ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന കോഡ് പ്രധാനം!

ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് അഥവാ എല്‍പിജി സിലിണ്ടറുകള്‍ വീട്ടിലെത്തിക്കുമ്പോള്‍ ഇനി മുതല്‍ ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) നിര്‍ബന്ധം. അടുത്ത മാസം ഒന്നാം തീയതി മുതലാണ് ഒടിപി നിര്‍ബന്ധമാക്കിയിരിക്കുന്നത്. പാചകവാതകം വീട്ടുപടിക്കല്‍ എത്തുമ്പോള്‍ ഈ ഒടിപി കൈമാറിയാലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുക.

പോത്തേട്ടന്‍ ബ്രില്ല്യന്‍സിനായി കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! ജോജി വരുന്നു, അതും സാക്ഷാല്‍ ഫഹദ് ഫാസിലിനൊപ്പം.

ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന 'ജോജി' ഷേക്‌സ്പിയറിന്റെ മാക്‌ബെത്ത് അടിസ്ഥാനമാക്കിയ ദുരന്ത പ്രമേയമാണ് ആവിഷ്‌കരിക്കുന്നത്. സ്വതന്ത്രമായ രീതിയില്‍ എന്ന് ടൈറ്റില്‍ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഈ ടീം ഏത് വിധത്തിലാണ് മാക്‌ബെത്തിനെ ചിത്രീകരിക്കുകയെന്നത് ശ്രദ്ധേയമായ കാര്യമാകും. ദിലീഷ് പോത്തന്‍ സംവിധാനത്തിലും,...

2500 കുട്ടികളുടെ തന്തയാകാന്‍ ഇറങ്ങിയ ബീജദാതാവ്! ലോക്ക്ഡൗണിലും തടസ്സമില്ലാതെ ഗര്‍ഭിണിയാക്കല്‍ തുടരുന്നു?

ബീജദാതാക്കളെക്കുറിച്ച് നമ്മള്‍ ഇതിന് മുന്‍പും കേട്ടിരിക്കും. പക്ഷെ ജോ ഡോണര്‍ എന്നയാളുടെ സേവനത്തിലെ വ്യത്യസ്തത ആരെയും അമ്പരപ്പിക്കാന്‍ പോന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 150-ലേറെ കുട്ടികളുടെ ജന്മത്തിന് കാരണക്കാരനായ ജോയുടെ ദൗത്യം കൊവിഡ് ലോക്ക്ഡൗണ്‍ വിലക്കുകള്‍ക്കിടയിലും തടസ്സമില്ലാതെ തുടരുന്നു. ലോക്ക്ഡൗണ്‍...

ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ കഴുകി വൃത്തിയാക്കി വീണ്ടും വില്‍പ്പനയ്ക്ക്! ഞെട്ടിക്കുന്ന പ്രവര്‍ത്തനത്തില്‍ മുഴുകിയ സംഘത്തെ റെയ്ഡില്‍ പൊക്കി

ഉപയോഗം കഴിഞ്ഞ ഗര്‍ഭനിരോധന ഉറകള്‍ റീസൈക്കിള്‍ ചെയ്ത് വില്‍പ്പനയ്ക്ക് എത്തിയ സംഘത്തെ പോലീസ് പൊക്കി. ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ 324,000 ഗര്‍ഭനിരോധന ഉറകളാണ് വിയറ്റ്‌നാം പോലീസ് പിടിച്ചെടുത്തത്. റബ്ബര്‍ ഉപയോഗിച്ചുള്ള ഉത്പന്നം കഴുകി വൃത്തിയാക്കി പൂര്‍വ്വരൂപത്തിലാക്കാന്‍ കമ്പനിയില്‍ ജോലിക്കാരെ തന്നെ നിയോഗിച്ചിരുന്നു.

അല്ല പിണറായി സാറെ, പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന നടത്തിയാല്‍ എന്താ കുഴപ്പം? സര്‍ക്കാരിന്റെ നോട്ടം വോട്ടോ, ‘കൈ’നേട്ടമോ?

സുപ്രീംകോടതിയില്‍ നിന്ന് പാലാരിവട്ടം മേല്‍പ്പാലം അപ്പാടെ പൊളിച്ചുകളയാനുള്ള ഇണ്ടാസുമായി മടങ്ങിയെത്തിയെങ്കിലും പിണറായി സര്‍ക്കാരിന് ഇപ്പോള്‍ വീണ്ടുവിചാരം ഉണ്ടായിരിക്കുന്നു. റോഡിന് നടുവില്‍ ഒരു തടസ്സമായി കെട്ടിപ്പൊക്കി വെച്ചിരിക്കുന്ന മേല്‍പ്പാലം അഴിമതിയുടെ സ്മാരകമാണ്. എന്തായാലും പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി പാലം എത്രയും...

ഐഫോണില്‍ ചാരപ്പണി നടത്തിയാല്‍ പിടിക്കാം; വഴിയൊരുക്കി പുതിയ ഐഒഎസ് 14 ഫീച്ചര്‍

ആപ്പിള്‍ പുതിയ ഐഫോണ്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ വഴി ഏതെങ്കിലും ആപ്പ് ഉപയോക്താക്കളെ നിരീക്ഷിക്കുകയോ, കേള്‍ക്കുകയോ ചെയ്യുന്നുണ്ടോയെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന 'മുന്നറിയിപ്പ് ഡോട്ട്' ലഭ്യമാക്കും. ഈ ആഴ്ച പുറത്തുവിട്ട ഐഒഎസ് 14 ഡിസ്‌പ്ലേയാണ് ഐഫോണ്‍ ഡിസ്‌പ്ലേയുടെ വലത് മൂലയില്‍ ചെറിയ ഓറഞ്ച് ഡോട്ട് കാണിക്കുന്നത്. ഇതുവഴി...

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്! അടുത്ത മാസം കേരളം പ്രതീക്ഷിക്കുന്നത് 2 ലക്ഷം കേസ്, 800 മരണം; എന്നിട്ടും ടെസ്റ്റിംഗില്‍...

ഏതാനും മാസം മുന്‍പ് വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ ഡയലോഗ്: 'കേരളത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് രണ്ട് കേസുകള്‍. ഇന്ത്യയില്‍ 5000 കേസുകളാണ്. കേരളത്തില്‍ ഇതുവരെ രോഗം പിടിപെട്ടവരെല്ലാം രോഗമുക്തി നേടിയിട്ടുണ്ട്. ഒന്നും പേടിക്കേണ്ടതില്ല'. ഒരു രോഗി മരിക്കുമ്പോള്‍ ആരോഗ്യമന്ത്രി കെകെ...