ഫുട്ബോള്‍ കോച്ച് കളിക്കളത്തില്‍ കളി പഠിപ്പിക്കുന്ന വ്യക്തി മാത്രമാണെന്ന് ആര് പറഞ്ഞു? വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ കയറി അവരെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ വരെ ഫുട്ബോള്‍ കോച്ചിന് സാധിക്കുമെന്നാണ് 27-കാരനായ കിയാനോണ് ലോവ് ലോകത്തിന് കാണിച്ച് കൊടുത്തത്. ആത്മഹത്യ ചെയ്യാനെത്തിയ വിദ്യാര്‍ത്ഥിയുടെ കൈയില്‍ നിന്നും ആയുധം പിടിച്ചുവാങ്ങി ഇവനെ കെട്ടിപ്പുണര്‍ന്ന ദൃശ്യങ്ങളാണ് ലോകത്തെ വിസ്മയിപ്പിച്ചത്.
യുഎസിലെ പോര്‍ട്ട്ലാന്‍ഡ് ഹൈസ്കൂളിലേക്കാണ് 19-കാരന് ഏഞ്ചല്‍ ഗ്രാന്ഡോസ് ഡയസ് തോക്കുമായി എത്തിയത്. മുന്‍ ഒറിഗാവോണ്‍ യൂണിവേഴ്സിറ്റി ഫുട്ബോള്‍ താരം കൂടിയായ ലോവ് ഈ സമയം വിഷയത്തില്‍ ഇടപെട്ടു. മറ്റ് വിദ്യാര്‍ത്ഥികള്‍ ഭയന്ന് ഓടുമ്പോള്‍ കോച്ച് ഏഞ്ചലുമായി മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ടു.
ഒടുവില്‍ തന്നെ കെട്ടിപ്പുണര്‍ന്ന അധ്യാപകന്റെ കൈയിലേക്ക് വിദ്യാര്‍ത്ഥി ആയുധം കൈമാറി. സ്കൂളില്‍ തോക്ക് കൂട്ടക്കൊലകള്‍ സാധാരണമായ അമേരിക്കയില്‍ ഇത്തരമൊരു ഇടപെടല്‍ അസാധാരണമാണ്. കുട്ടികളും, ജീവനക്കാരും ഇല്ലാത്ത ഇടനാഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് കോച്ച് വിദ്യാര്‍ത്ഥിയെ ആശ്വസിപ്പിച്ചത്.
കാമുകി പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പേരില്‍ വിഷാദത്തിലായിരുന്നു ഏഞ്ചല്‍.