ആരോഗ്യത്തോടെ ഇരിക്കണോ, ഈ ശീലങ്ങള്‍ ഉറപ്പായും വേണം

0
306

ചിലരുടെ ഒതുക്കമുള്ള ശരീരം കാണുമ്പോള്‍ അസൂയ തോന്നിപ്പോകും. എങ്ങിനെ ഇത്ര തിരക്കുപിടിച്ച ജീവിതത്തില്‍ ശരീരസൗന്ദര്യം നിലനിര്‍ത്തുമെന്ന് പലര്‍ക്കും സംശയമാണ്. ഫിറ്റായി ഇരിക്കാന്‍ ആരോഗ്യകരമായ ശീലങ്ങള്‍ അനിവാര്യമാണ്. ശീലം പാലിക്കുകയും, ജീവിതത്തിന്റെ ഭാഗമാക്കുകയുമാണ് പോംവഴി.

എന്ത് കഴിച്ചാല്‍ നല്ലത്, എന്താണ് ചീത്ത എന്ന് ആരും പറഞ്ഞ് മനസ്സിലാക്കേണ്ട കാര്യമില്ല. ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ പാകമാകാത്ത അവസ്ഥ വന്നാല്‍, ഊര്‍ജ്ജം കുറഞ്ഞാല്‍ എല്ലാം ഡയറ്റ് ശ്രദ്ധിക്കാന്‍ സമയമായെന്ന് അര്‍ത്ഥം.

ഇഷ്ടമുള്ള ഭക്ഷണം മിതമായ രീതിയില്‍ കഴിക്കാം ഒപ്പം വ്യായാമവും ശീലത്തില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാം, രാവിലെ ഉറക്കം എഴുന്നേറ്റാല്‍ ഇത് നിര്‍ബന്ധം.

ഉച്ചഭക്ഷണത്തിന് ശേഷം അല്‍പ്പനേരം വെയില്‍ കൊള്ളാന്‍ പറ്റിയാല്‍ വൈറ്റമിന്‍ ഡി ആഗിരണം ചെയ്യപ്പെടും. കൊറിക്കാന്‍ ഇഷ്ടമുള്ളപ്പോള്‍ അടുത്തുള്ള ബജിക്കടയിലേക്കും, ചായപ്പീടികയിലേക്കും ഓടാതെ സ്മാര്‍ട്ടായി തെരഞ്ഞെടുക്കാന്‍ മനസ്സിനെ പഠിപ്പിക്കണം.

മസില്‍ ഉണ്ടാക്കി ജിമ്മില്‍ പോകുന്നെന്ന് ആളുകളെ കാണിക്കാന്‍ മാത്രമല്ല ശരീരത്തിന്റെ ചയാപചയങ്ങള്‍ വേഗത്തിലാക്കാനും മസില്‍ ഗുണം ചെയ്യും. മദ്യപിക്കുന്നവര്‍ സോഡയും, ജൂസും ഒഴിവാക്കി വേണം മദ്യം അകത്താക്കാന്‍.

ടിവി കണ്ടും, ഫോണും നോക്കി രാത്രി കുത്തിയിരിക്കുന്നവര്‍ ആരോഗ്യം കളഞ്ഞുകുളിക്കുകയാണ്. അതുകൊണ്ട് ഉറക്കം കൃത്യമാക്കണം.