മദ്യപാനം ആഘോഷങ്ങളിലെ ഒരു ഭാഗമായാണ് വിവിധ സംസ്കാരങ്ങള്‍ തുടങ്ങിയതെങ്കിലും ഇപ്പോള്‍ സമ്മര്‍ദം കുറയ്ക്കാനാണ് പലരും ഇതിനെ ഉപയോഗിക്കുന്നത്. എന്നാല്‍ 2 മണിക്കൂര്‍ കൊണ്ട് 5 അതിലും ഏറെ ഡ്രിങ്ക് കഴിക്കുന്നത് മാനസിക, ശാരീരിക ആരോഗ്യത്തിന് കുഴപ്പമാണെന്നാണ് വിലയിരുത്തല്‍.
കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കിക്ക് നേടി ആടിക്കുഴയുകയാണ് മലയാളിയുടെ ശീലം. അതുകൊണ്ട് തന്നെ കേരളം ഇന്ത്യയുടെ മദ്യപാന തലസ്ഥാനമാണ്. ഇതുമൂലമുള്ള പ്രശ്നങ്ങളും ചെറുതല്ല. എന്നിരുന്നാലും ദിവസേന ബാറുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നുമില്ല. സംസ്ഥാന സര്‍ക്കാരിന് ഇത്രയും വരുമാനം നല്കുമ്പോള് എന്തിന് ബാറുകള്‍ക്ക് അനുമതി നിഷേധിക്കണം!
അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ആല്‍ക്കഹോള്‍ അബ്യൂസ് & ആല്‍ക്കഹോളിസം പറയുന്ന കണക്ക് പ്രകാരം പുരുഷന്മാര് നാല് ആല്‍ക്കഹോള്‍ ഡ്രിങ്കും, സ്ത്രീകള്‍ക്ക് മൂന്നുമാണ് ഒരു ദിവസത്തെ പരമാവധി കണക്ക്. എന്നാല്‍ യുഎസിലെ തന്നെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കുറഞ്ഞ അളവില്‍ വൈന്‍ കുടിച്ചവരുടെ ആയുസ്സ് മെച്ചപ്പെടുന്നതായി കണ്ടെത്തി.
ചെറിയ അളവില്‍ മദ്യം ഉപയോഗിക്കുന്നത് വഴി ഇഷെമിക് സ്ട്രോക്, ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടല്‍ എന്നിവ ഒഴിവാക്കാമെന്ന് എന്‍ഐഎച്ച് പറയുന്നു. രക്തത്തിലെ ക്ലോട്ടാകുന്ന പ്രശ്നം മദ്യത്തിന് ഒഴിവാക്കാന്‍ സാധിക്കുന്നതാണ് കാരണം.
ആഴ്ചയില്‍ 8 ഡ്രിങ്കുകളില്‍ കൂടുതല്‍ കുടിക്കുന്ന പുരുഷന്മാരുടെ പ്രത്യുല്പാദനയെ ശേഷിയെ ഇത് ദോഷമായി ബാധിക്കുമെന്നും പഠനം പറയുന്നു.