തമ്മിലടിക്കുന്ന എലികള്‍; നാച്വല്‍ ഹിസ്റ്ററി മ്യൂസിയം വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കൊടുത്ത് പോകും!

The mice fight

0
304

റെയില്‍വെ സ്‌റ്റേഷനുകളിലും, ബസ് സ്റ്റാന്‍ഡുകളിലും, ചന്തകളിലുമൊക്കെ എലികള്‍ ഭക്ഷണമാലിന്യങ്ങള്‍ കരസ്ഥമാക്കുന്ന കാഴ്ച മുന്‍പ് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ഭക്ഷണത്തിനായി കശപിശ കൂടുമ്പോള്‍ മനുഷ്യനെ പോലെ എഴുന്നേറ്റ് നിന്ന് പോരാടുന്ന എലികളെ അത്ര എളുപ്പത്തില്‍ കാണാന്‍ വഴിയില്ല.

അങ്ങ് ലണ്ടനിലെ അണ്ടര്‍ഗ്രൗണ്ട് ട്യൂബ് സ്റ്റേഷനില്‍ യാത്രക്കാരുടെ കൈയില്‍ നിന്നും വീണ എന്തോ ഭക്ഷണക്കഷ്ണം കൈക്കലാക്കാന്‍ പോരാടുന്ന എലികളുടെ ദൃശ്യമാണ് ലോകത്തെ അമ്പരപ്പിക്കുന്നത്. നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഈ വര്‍ഷത്തെ ഫോട്ടോഗ്രാഫി അവാര്‍ഡും ഈ ചിത്രത്തിനാണ്. സാം റൗളിയാണ് ഒരൊറ്റ നിമിഷത്തെ ആ പോരാട്ടം ഫ്രെയിമിലാക്കിയത്. ‘ഭക്ഷണത്തിന്റെ കഷ്ണം കൈക്കലാക്കാനുള്ള എലികളുടെ സെക്കന്‍ഡുകളുടെ അംശം മാത്രം വരുന്ന പോരാട്ടം പൂര്‍ത്തിയാക്കി അവ അതിന്റെ വഴിക്ക് പോയിരിക്കും. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിലെ എലികളെ കാണിക്കാന്‍ സാം കണ്ടെത്തിയ ഈ വഴി ബെസ്റ്റാണ്’, ജഡ്ജിംഗ് പാനല്‍ വിധിയെഴുതി.

ബാങ്കോക്കിലെ സഫാരി വേള്‍ഡില്‍ ബോക്‌സിംഗ് വേഷം ധരിച്ചിരിക്കുന്ന ഒറാംഗുട്ടന്റെ ചിത്രമാണ് പ്രത്യേക പരാമര്‍ശം നേടിയ മറ്റൊരു ചിത്രം. ‘നഷ്ടപ്പെട്ട പോരാട്ടം’ എന്ന തലക്കെട്ടാണ് ആരോണ്‍ ഗെവോസ്‌കി പകര്‍ത്തിയ ചിത്രത്തിന് നല്‍കിയത്. 48000 എന്‍ട്രികളില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.