സാനിറ്റൈസറുകള്‍ കാറില്‍ സൂക്ഷിക്കരുത്; പൊട്ടിത്തെറിച്ചേക്കാം, ഉപയോഗശൂന്യമാകും

Don't keep your hand sanitizer in your cars

0
408

കൊറോണാവൈറസ് മഹാമാരി ലോകത്ത് പടര്‍ന്നുപിടിച്ചപ്പോഴാണ് പല വാക്കുകളും നമ്മള്‍ ആദ്യമായി കേട്ടത്. സെല്‍ഫ് ഐസൊലേഷന്‍, ക്വാറന്റൈന്‍ എന്നീ പദങ്ങളൊക്കെ ഇപ്പോള്‍ പതിവായി ഉപയോഗിക്കുന്ന വാക്കുകളായി മാറി. അതുപോലെയാണ് കൈയിലെ അണുക്കള്‍ ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകളുടെ കാര്യവും.

വര്‍ഷങ്ങളായി കടകളില്‍ പൊടിപിടിച്ച് കിടന്ന സാനിറ്റൈസറുകള്‍ക്ക് വരെ ആളുകള്‍ കടിപിടി കൂടുന്നു. രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം. എന്നാല്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാങ്ങി കാറില്‍ സൂക്ഷിക്കുന്നത് അത്ര നല്ല കാര്യമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ചൂടുള്ള കാറില്‍ ഏറെ നേരം സാനിറ്റൈസര്‍ വെച്ചാല്‍ ഇതിലെ ആക്ടീവ് ഘടകമായ ആല്‍ക്കഹോള്‍ ആവിയായി പോകും. ഇതോടെ സാനിറ്റൈസര്‍ ഉപയോഗശൂന്യമാകും. ഇതിന് പുറമെ കാറില്‍ ചൂട് കൂടിയാല്‍ ഇൗ ബോട്ടില്‍ പൊട്ടിത്തെറിക്കുമെന്ന് ഫോര്‍ഡ് എഞ്ചിനീയര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം പുറത്തേക്ക് മാറ്റിവെയ്ക്കാന്‍ മറക്കരുതെന്ന് ഫ്‌ളോറിഡ ഗോള്‍ഡ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഗ്രെഗ് ബോയ്‌സ് പറയുന്നു. അനിശ്ചിതമായി ഹാന്‍ഡ് സാനിറ്റൈസര്‍ കാറില്‍ സൂക്ഷിക്കരുതെന്ന് ചുരുക്കം.