ഈ വ്രതങ്ങള്‍ ആചരിക്കൂ, ഗുണം ലഭിക്കും; ശരീരത്തിനും ജീവിതത്തിനും

Goodness and results of upavasa

0
365

ഉപവാസങ്ങള്‍ ശരീരത്തിന് എറെ ഗുണം ചെയ്യുന്ന കാര്യമാണ്. അമിതമായ ഭക്ഷണം കഴിക്കുന്ന രീതിയാണ് ഇന്ന് നമ്മളെ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന ഒരു കാര്യം. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഉപവാസം നയിക്കുന്നത് ശരീരത്തിന് പുതിയ ഉണര്‍വ്വ് നല്‍കും. ആരോഗ്യപരമായ വിഷയം ഇതാണെങ്കിലും ഹൈന്ദവ വിശ്വാസം അനുസരിച്ച് ഓരോ വ്രതങ്ങളും ഓരോ ലക്ഷ്യങ്ങളും, ഫലങ്ങളും നല്‍കുന്നവയാണ്.

വിനായകചതുര്‍ത്ഥിയില്‍ വ്രതം എടുക്കുന്നത് സര്‍വ്വവിഘ്‌ന പരിഹാരം നല്‍കും. ഏകാദശിവ്രതം പാപശാന്തിയും, ശിവരാത്രിവ്രതം സകലവിധ പാപമോചകവുമാണ്. പ്രദോഷവ്രതം ശത്രുവാശം, നവരാത്രിവ്രതം ഭൗതീക ആത്മീയ ശ്രേയസ്‌കരവുമാണ്.

ഷഷ്ഠിവ്രതം സന്താനസൗഖ്യവും, തിരുവാതിരവ്രതം ദീര്‍ഘമംഗല്യദായകവുമാണ്. മഹാലക്ഷ്മിവ്രതം ധനസമൃദ്ധി, ശ്രീരാമനവമിവ്രതം സര്‍വ്വപാപഹരണവും, അഭീഷ്ടസിദ്ധിയും നല്‍കും. സര്‍പ്പദോഷങ്ങള്‍ അകലാന്‍ നാഗപഞ്ചമിവ്രതം, പുണ്യം ക്ഷയിക്കാതിരിക്കാന്‍ അക്ഷയതൃതീയ വ്രതവും ഗുണകരമാണ്.

ഞായറാഴ്ചവ്രതം ആചരിച്ചാല്‍ പ്രാണശക്തി ലഭ്യതയും, കാഴ്ചശക്തിയുമേകും. തിങ്കളാഴ്ചവ്രതം ദീര്‍ഘദാമ്പത്യം, മനഃശക്തി എന്നിവയും ചൊവ്വാഴ്ചവ്രതം വിവാഹതടസ്സം മാറാനും ഉപകരിക്കും. വിദ്യാഭ്യാസവും, വ്യാപാരവും നയിക്കുന്നവര്‍ക്ക് ബുധനാഴ്ച വ്രതം, വിവാഹതടസ്സം മാറാനും പരീക്ഷാവിജയത്തിനും വ്യാഴാഴ്ചവ്രതവുമാണ് വിധി. ആഗ്രഹസാഫല്യത്തിനും, ദാമ്പത്യസൗഖ്യത്തിനും വെള്ളിയാഴ്ച വ്രതം, ശനിദോഷം അകറ്റാനും, ദുരിതം മാറാനും ശനിയാഴ്ച വ്രതവും ആചരിക്കാം.