ഗര്‍ണിയാകുന്നത് നിസ്സാര കാര്യമല്ല; സ്ത്രീകളുടെ ബുദ്ധി വരെ കൂട്ടൂം

0
318

ഗര്‍ഭം ധരിച്ച് ഇരിക്കുന്ന സ്ത്രീകള്‍ പലപ്പോഴും ഉറക്കമില്ലാത്ത രാത്രികള്‍ കടന്നുപോകേണ്ടി വരും. ഇതിനൊപ്പം പലവിധ ശാരീരിക പ്രശ്‌നങ്ങളും തേടിയെത്തും. എന്നാല്‍ ഇതിനെല്ലാം അപ്പുറത്ത് കുട്ടികള്‍ പിറക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ബുദ്ധികൂര്‍മ്മത വര്‍ദ്ധിക്കുമെന്നാണ് ഒരു പഠനം കാണിക്കുന്നത്.

കുട്ടികള്‍ ഇല്ലാത്ത സ്ത്രീകളുടെ തലച്ചോറുകള്‍ താരതമ്യേന യുവത്വത്തിലാകും. മധ്യവയസ്സില്‍ പോലും തലച്ചോര്‍ ആറ് മാസം വരെ ഇളപ്പമാകും. കൂടുതല്‍ കുട്ടികള്‍ പിറക്കുമ്പോള്‍, 5 വരെ ആണെങ്കില്‍ നല്ലതാണെന്നും പഠനം പറയുന്നു.

ഈസ്ട്രജന്റെ അളവാണ് സ്ത്രീകള്‍ക്ക് ഈ വിധം ഗുണകരമായി മാറുന്നതെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ഗര്‍ഭധാരണം മൂലം നിര്‍മ്മിക്കപ്പെടുന്ന ഈ ഹോര്‍മോണ്‍ സ്ത്രീകളുടെ പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതായും കരുതുന്നു.

കുട്ടികളുണ്ടാകുന്ന സ്ത്രീകളുടെ തലച്ചോറിന് പ്രായമാകാതെ ഇരിക്കാനുള്ള കഴിവ് ലഭിക്കുന്നതാണ് ഇതില്‍ പ്രധാന കാര്യമെന്ന് പഠനം നടത്തിയ ഓസ്ലോ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ വിശദീകരിച്ചു.