FSSAI റിക്രൂട്ട്‌മെന്റ്; പിജി ഡിപ്ലോമ മുതല്‍ എല്‍എല്‍ബിക്കാര്‍ക്ക് വരെ അവസരം; ശമ്പള സ്‌കെയില്‍ പ്രതിമാസം 2,15,900 വരെ

FSSAI Recrutment 2020, Last date is May 31st, 2020

0
245

ഫുഡ് സേഫ്റ്റി & സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ മാനേജര്‍, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. കൊച്ചി, ഗുവാഹത്തി, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ഗാസിയാബാദ്, ചെന്നൈ, മുംബൈ ഓഫീസുകളിലാണ് ഒഴിവുകള്‍.

59 ഒഴിവുകളാണ് നിലവിലുള്ളത്. 47,600 രൂപ മുതല്‍ 2,15,900 രൂപ വരെയാണ് പ്രതിമാസ ശമ്പളം, ഇത് തസ്തിക അനുസരിച്ചാണ് തീരുമാനിക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2020 മെയ് 31നകം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം.

വിദ്യാഭ്യാസ യോഗ്യത: ബിയടെക്/ബി.ഇ, എല്‍എല്‍ബി, എംഎ, എംഎസ്‌സി, എം.ഇ/എം.ടെക്, എംബിഎ/പിജിഡിഎം, എംസിഎ, പിജി ഡിപ്ലോമ, എം.ലൈബ്രറി, എംഎസ്ഡബ്യു

മൂന്ന് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ പിന്നീട് ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്. 56 വയസ്സ് വരെയാണ് പ്രായപരിധി. ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.

ഒഴിവുള്ള തസ്തികകള്‍:

1) അഡൈ്വസര്‍
2) ഡയറക്ടര്‍ (ടെക്‌നിക്കല്‍, അഡ്മിന്‍, ഫിനാന്‍സ്)
3) ജോയിന്റ് ഡയറക്ടര്‍ (ടെക്‌നിക്കല്‍)
4) ഡെപ്യൂട്ടി ഡയറക്ടര്‍ (അഡ്മിന്‍, ഫിനാന്‍സ്)
5) അസിസ്റ്റന്റ് ഡയറക്ടര്‍
6) സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി
7) പേഴ്‌സണല്‍ സെക്രട്ടറി
8) സീനിയര്‍ മാനേജര്‍ (ഐടി)
9) മാനേജര്‍ (ഐടി)
10) ഡെപ്യൂട്ടി മാനേജര്‍ (ഐടി)

കൂടുതല്‍ വിവരങ്ങള്‍ക്ക് www.fssai.gov.in സന്ദര്‍ശിക്കൂ