മിന്നുന്നതെല്ലാം പൊന്നല്ല; ഭാരം കുറയ്ക്കാന്‍ ഈ പഴങ്ങള്‍ ഉപയോഗിച്ചാല്‍ വിപരീതഫലം!

Fruit diest, good or bad?

0
365

ഭാരം കുറയ്ക്കാനുള്ള ശ്രമത്തില്‍ പഴങ്ങളുടെ സഹായം തേടുന്നത് പതിവുള്ള കാര്യമാണ്. ഇതിന്റെ ഫലങ്ങളുടെ കാര്യത്തില്‍ തര്‍ക്കവും രൂക്ഷമാണ്. എന്നാല്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിന് പുറമെ ആവശ്യമായ ഊര്‍ജ്ജവും നല്‍കാന്‍ പഴങ്ങള്‍ക്ക് സാധിക്കുമെന്ന് നിരവധി ന്യൂട്രീഷനിസ്റ്റുകള്‍ കരുതുന്നു.

എന്നാല്‍ എല്ലാ പഴങ്ങളെയും ഭാരം കുറയ്ക്കാനുള്ള യാത്രയില്‍ നമുക്ക് കണ്ണടച്ച് വിശ്വസിക്കാന്‍ സാധിക്കുമോ? ഇല്ലെന്നാണ് ഇതിന് ഉത്തരം. പഴങ്ങളിലെ കാര്‍ബോഹൈഡ്രേറ്റുകളാണ് ഈ കുഴപ്പത്തിന് കാരണം. തണ്ണിമത്തന്‍, പൈനാപ്പിള്‍, വാഴപ്പഴം എന്നിവ ഇതിന് ഉദാഹരണം. ഗുലാബ് ജാമുനും, തണുത്ത പാനീയങ്ങളും പോലെയാണ് ഇവയിലെ കാര്‍ബോഹൈഡ്രേറ്റുകളും.

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കാന്‍ പഴങ്ങള്‍ ഉപകരിക്കും. ഈ ഘട്ടത്തില്‍ ഇതിന്റെ അളവാണ് പ്രധാനം. അരക്കപ്പ് പഴങ്ങള്‍ മൂന്നോ, നാലോ തവണയായി കഴിക്കുന്നതാണ് അഭികാമ്യം. പഴങ്ങള്‍ അല്ലേ, എത്ര വേണേലും കഴിക്കാം എന്ന നിലപാട് സ്വീകരിച്ചാല്‍ ഭാരം കൂടുന്നതില്‍ കലാശിച്ചും.

സ്വാഭാവികമായും ഇവയിലെ മധുരം രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂട്ടാന്‍ ഇടയാക്കും. അതുകൊണ്ട് തന്നെ മധുരമേറിയവയ്ക്ക് പകരം ഫൈബര്‍ അധികമുള്ള പഴങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ 4.5 ഗ്രാം ഫൈബര്‍ ലഭിക്കും. അധികമായാല്‍ അമൃതം വിഷം എന്ന് പറയുന്നത് പോലെ പഴവും ആവശ്യത്തിന് ഉപയോഗിച്ചാല്‍ ഗുണം ചെയ്യും.