ഫുട്‌ബോള്‍ മത്സരത്തിനിടെ എതിരാളിയുടെ ‘ലിംഗത്തില്‍’ കടിച്ചു; കളിക്കാരന് 5 വര്‍ഷം വിലക്ക്!

Football match turned nasty and the climax was a bit strange!

0
279

ഫുട്‌ബോള്‍ മത്സരം പലപ്പോഴും ആവേശത്തിന്റെ കൊടുമുടി കയറും. പോരാട്ട വീര്യത്തിന്റെ ആധിക്യം നിറഞ്ഞൊഴുകുമ്പോള്‍ എതിരാളിയുടെ ചെറിയൊരു പ്രകോപനം പോലും ചില കളിക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ല. സാക്ഷാല്‍ സിനദിന്‍ സിദാന്‍ എതിരാളിയുടെ നെഞ്ചില്‍ തലകൊണ്ടിടിച്ച് ലോകകപ്പില്‍ ചുവപ്പ് കാര്‍ഡ് ഏറ്റുവാങ്ങുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ ഇതിലും അപ്പുറമുള്ള ഒരു പ്രതികരണമാണ് ഫ്രാന്‍സില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായത്. കിഴക്കന്‍ ഫ്രാന്‍സില്‍ നടന്ന പ്രാദേശിക ലീഗ് മത്സരം പൂര്‍ത്തിയാക്കിയ ശേഷം ഉടലെടുത്ത പോരാട്ടത്തിനിടെ എതിരാളിയുടെ ലിംഗത്തില്‍ ഒരു കളിക്കാരന്‍ കടിക്കുകയായിരുന്നു. സംഭവത്തില്‍ കളിക്കാരന് അഞ്ച് വര്‍ഷത്തെ വിലക്കാണ് പ്രഖ്യാപിച്ചത്.

ടെര്‍വില്ലെ, സോട്രിച്ച് എന്നീ ടീമുകളുടെ രണ്ടാം ഡിവിന്‍ മത്സരമാണ് ഈ ‘കുറ്റകൃത്യത്തിന്’ വേദിയായത്. ഇരുടീമുകളിലെയും രണ്ട് താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മറ്റ് താരങ്ങള്‍ കൂടി ചേരുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ കളിക്കാരെ പിടിച്ചുമാറ്റാന്‍ ടെര്‍വില്ലെ ടീമിലെ ഒരു താരം മുന്നിട്ടിറങ്ങി.

ഈ സമാധാനകാംക്ഷിയുടെ ലിംഗത്തില്‍ കടിച്ചാണ് സോട്രിച്ച് താരം പ്രതികരിച്ചത്. അച്ചടക്ക സമിതി വിളിച്ചുചേര്‍ത്താണ് സോട്രിച്ച് താരത്തിന് അഞ്ച് വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ചത്. അതേസമയം ഇരയ്ക്ക് ആറ് മാസത്തെ സസ്‌പെന്‍ഷനും വിധിച്ചിട്ടുണ്ട്.