മോഷ്ടാക്കള്‍ക്ക് ഇത്ര മനസ്സലിവുണ്ടോ , ഈ വീഡിയോ കണ്ടാല്‍ ആരായാലും ചോദിക്കും. പാകിസ്താനിലെ കറാച്ചിയില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഫുഡ് ഡെലിവറി ബോയ് സാധനം കൈമാറി തിരിച്ച് വാഹനത്തിന് അരികിലേക്ക് വരുന്നതാണ് ദൃശ്യത്തില്‍ ആദ്യം. അയാളുടെ കൈയ്യില്‍ നിന്ന് പണം തട്ടിയെടുക്കുന്ന മോഷ്ടാക്കളേയും സിസിടിവിയില്‍ കാണാം.

യുവാവിന്റെ കരച്ചില് മോഷ്ടാക്കളുടെ മനസ്സലിയിച്ചു. ബൈക്കിലെത്തിയ മോഷ്ടാക്കള്‍ ഒടുവില്‍ പണം തിരിച്ചു നല്‍കുക മാത്രമല്ല കെട്ടിപിടിക്കുന്നതും ഷേക്ക് ഹാന്‍ഡ് നല്കി മടങ്ങുന്നതും കാണാം.
ഏതായാലും കള്ളന്മാരുടെ മനസ്സലിവിനെ പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ.