ഞാന്‍ ജയിലില്‍ കിടന്നിട്ടുണ്ട്; മലവും, മൂത്രവുമുള്ള വൃത്തികെട്ട സെല്ലില്‍; വെളിപ്പെടുത്തലുമായി ഷാറൂഖ്

0
376

അമേരിക്കന്‍ അവതാരകന്‍ ഡേവിഡ് ലെറ്റര്‍മാന് നല്‍കിയ ഷാറൂഖ് ഖാന്റെ അഭിമുഖം ഒടുവില്‍ നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തുവിട്ടു. തന്റെ ജീവിതത്തെക്കുറിച്ച് ഇതുവരെ പറയാത്ത പല കാര്യങ്ങളും ഷാറൂഖ് അഭിമുഖത്തില്‍ വെളിപ്പെടുത്തി. ആരാധകര്‍ ഇതുവരെ അറിയാത്ത കാര്യങ്ങള്‍ കേട്ട് പലരും മൂക്കത്ത് വിരല്‍വെച്ച് ഇരിപ്പാണ്.

കരിയറിന്റെ ആദ്യ ഘട്ടത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് തന്നെ ജയിലില്‍ വരെ വിട്ടിട്ടുണ്ടെന്നാണ് ഷാറൂഖ് ഖാന്‍ വെളിപ്പെടുത്തിയത്. തന്നെയും, സഹതാരത്തെയും ചേര്‍ത്ത് തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ ഒരു മാഗസിന്റെ എഡിറ്റുമായി ഉണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ചാണ് താരം വ്യക്തമാക്കിയത്.

‘സിനിമാ മേഖലയിലെ എല്ലാ വാര്‍ത്തകളോടും പ്രതികരിക്കുമായിരുന്നു. ഭാഗ്യത്തിന് അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായില്ല. മാഗസിനുകള്‍ പോലുള്ളവയായിരുന്നു പ്രധാനം. ഈ എഡിറ്ററെ വിളിച്ച് ഒരു വാര്‍ത്തയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതൊക്കെ ഒരു തമാശയല്ലേ എന്നാണ് അയാള്‍ പറഞ്ഞത്. എനിക്കത്ര തമാശ തോന്നിയില്ലെന്ന് പറഞ്ഞ് ഓഫീസിലെത്തി എഡിറ്ററോട് മോശമായി പെരുമാറി, ആളുകളെ ഇടിക്കുമെന്ന് ഭീഷണിപ്പെടുത്തി’, ഷാറൂഖ് സ്മരിച്ചു.

ഷൂട്ടിംഗ് സ്ഥലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തേടി വരുന്ന എല്ലാവരും ആരാധകരാണ് എന്ന് കരുതിയ സമയമായിരുന്നു. പക്ഷെ പോലീസ് വന്നത് എന്നെ കൂട്ടിക്കൊണ്ടുപോകാനാണ്. ഒടുവില്‍ സ്‌റ്റേഷനിലെ സെല്ലിലും ഇട്ടു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം എനിക്ക് ഒട്ടും പേടിയില്ല, ഇനി താന്‍ പേടിച്ചാല്‍ മതിയെന്ന് എഡിറ്ററെ വിളിച്ച് പറഞ്ഞതായും ഷാറൂഖ് വെളിപ്പെടുത്തി.