കൊലപാതകിയുമായി ജയിലില്‍ ലൈംഗിക ബന്ധം; വനിതാ വാര്‍ഡന്‍ അകത്തായി

0
279

കൊലപാതകിയുമായി ജയിലില്‍ വെച്ച് പ്രണയത്തിലായ വനിതാ ജയിലര്‍ക്ക് ഒടുവില്‍ ജയില്‍ശിക്ഷ. 18 മാസം നീണ്ട പ്രണയത്തിനിടെ ജയിലിലെ കബോര്‍ഡില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് ജയിലര്‍ അകത്തായത്.

ബ്രിട്ടനിലെ ഏറ്റവും കടുപ്പമേറിയ ജയിലില്‍ അരങ്ങേറിയ ഈ പ്രണയബന്ധം മൂലം വിവാഹിതയായ 39-കാരി റേച്ചല്‍ വെല്‍ബേണ്‍ ഒരു വര്‍ഷത്തേക്കാണ് ജയില്‍ശിക്ഷ നേരിടുന്നത്. കവര്‍ച്ചയ്ക്ക് ഇടെ 87 വയസ്സുള്ള യുദ്ധവീരന്‍ ഫ്രാങ്ക് വോര്‍സ്ലിയെ കൊലപ്പെടുത്തിയ കേസിലാണ് 29-കാരന്‍ ഡാനിയല്‍ ക്രോംപ്ടണ്‍ ജീവപര്യന്തം ശിക്ഷ നേരിടുന്നത്.

2016-ല്‍ ഡുര്‍ഹാമിലെ ഫ്രാങ്ക്‌ലാന്‍ഡ് ജയിലില്‍ വെച്ചാണ് റേച്ചലും, ക്രോംപ്ടണും കണ്ടുമുട്ടിയത്. റേച്ചലിന്റെ ഭര്‍ത്താവ് ഇതേ ജയിലില്‍ ഓഫീസറായിരുന്നു. പ്രണയബന്ധം പിടിക്കപ്പെടാതിരിക്കാന്‍ യോര്‍ക്കിലെ മറ്റൊരു ജയിലിലേക്ക് ക്രോംപ്ടണെ മാറ്റാനും നീക്കം നടന്നു.

എന്നാല്‍ പ്രണയം അധികം മുന്നോട്ട് പോകില്ലെന്ന് മനസ്സിലാക്കിയതോടെ കുറ്റവാളി ഇത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഭര്‍ത്താവിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ക്രോംപ്ടണ്‍ നിര്‍ബന്ധിച്ച് തന്നെ ലൈംഗികതയ്ക്ക് ഉപയോഗിച്ചതെന്നാണ് ഓഫീസര്‍ ആദ്യം വാദിച്ചത്.