ഒരു അധോവായുവിന്റെ പേരില്‍ നടന്ന ക്രൂരമായ അതിക്രമങ്ങളില്‍ 10,000 കൊല്ലപ്പെടുക, കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം. പക്ഷെ സംഗതി നടന്നതാണ്, പുരാതന ജറുസലേമിലാണ് വെറും അധോവായുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ അരങ്ങേറിയത്.
2500 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സമയം തെറ്റിവന്ന അധോവായു കൂട്ടക്കൊലയ്ക്ക് കാരണമായത്. ഒരു റോമന്‍ ചരിത്രകാരനാണ് ആ സംഭവം തന്റെ ‘ജൂതന്മാരുടെ യുദ്ധങ്ങള്‍’ എന്ന പുസ്തകത്തില്‍ വിവരിച്ചത്. റോമാക്കാര്‍ക്ക് നേരെ ജൂതന്മാരുടെ യുദ്ധങ്ങളെക്കുറിച്ചാണ് ഫ്ളേവിയസ് ജോസഫസ് എഴുതിയത്.
ഒരു കൊമ്പുവിളിക്കാരനാണ് പ്രശ്നബാധിതമായ ആ ആധോവായുവിന്റെ ഉടമ. ഇതിന്റെ പേരില്‍ നടന്ന കലാപങ്ങളാണ് ജറുസലേം ഭരണാധികാരികള്‍ക്ക് എതിരെ തിരിഞ്ഞത്. 600-500 ബിസിയില്‍ പസോവര് ആഘോഷങ്ങള്‍ നടന്ന ക്ഷേത്രം സായുധരായ റോമന്‍ പടയാളികള്‍ കാവല്‍ നില്‍ക്കുകയായിരുന്നു.
അന്ന് ജറുസലേം നിയന്ത്രണമുണ്ടായിരുന്ന റോമാക്കാരാണ് ആഘോഷങ്ങള്‍ക്ക് തടസ്സം ഒഴിവാക്കാന്‍ കാവല്ക്കാരെ നിയോഗിച്ചത്. ഇവരില്‍ ഒരാളാണ് അധോവായു പുറത്തുവിട്ടത്. ഇത് റോമാക്കാരെ അപമാനിക്കാനാണെന്ന് വാര്‍ത്ത പരന്നു. കാവല്‍ക്കാരനെ നേരിടാന്‍ വന്‍തോതില്‍ ജനക്കൂട്ടം എത്തിയതോടെ സൈനികര്‍ തിരിച്ചടിച്ചു. ക്ഷേത്രത്തില്‍ രക്ഷപ്പെട്ട് ഓടാനുള്ള ശ്രമത്തിനിടെയാണ് തിങ്ങിഞെരുങ്ങി പതിനായിരത്തോളം പേര് മരിച്ചതത്രേ.
എന്തായാലും പുരാതന ചരിത്രം ആയത് കൊണ്ട് മരിച്ചവരുടെ എണ്ണം അല്‍പ്പം കൂട്ടിപ്പറഞ്ഞതാണോയെന്നും ചിലര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്.