ഡല്‍ഹിയില്‍ കൊറോണാവൈറസ് ബാധിച്ച് ഡോക്ടര്‍ മരിച്ചെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണം. ഇതിന്റെ ഭാഗമായി സ്റ്റെതസ്കോപ് കഴുത്തിലിട്ട ഒരു ഡോക്ടറുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നു.
ഡല്‍ഹിയില്‍ നിരവധി ജീവനുകള്‍ രക്ഷിച്ച ഡോക്ടര്‍ ഉസ്മാന് റിയാസാണ് ഇതെന്നും, ഇദ്ദേഹം വൈറസില്‍ പോസിറ്റീവായി മാറുകയും മരിച്ചെന്നുമാണ് പ്രചരണം. എന്നാല്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്ന ചിത്രം യുഎഇ ആസ്റ്റര്‍ ക്ലിനിക്കില്‍ ജനറല്‍ പ്രാക്ടീഷണറായ ഡോ. റിയാസ് ഉസ്മാന്റേതാണ്. ഭാഗ്യവശാല്‍ ഇദ്ദേഹം ജീവനോടെ തന്നെയുണ്ട്!
അതായത് ഡോ. റിയാസ് ഉസ്മാന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണമാണ് ഇപ്പോള്‍ ഡല്‍ഹി ഡോക്ടറുടേതെന്ന പേരില്‍ അരങ്ങേറുന്നത്. അതേസമയം ഡല്‍ഹിയില്‍ ഇതുവരെ കൊറോണ ബാധിച്ച് ഒരു ഡോക്ടര്‍ മരിച്ചിട്ടുമില്ല. പ്രചരിക്കുന്ന ചിത്രത്തിലെ ഡോക്ടറാകട്ടെ ഇതൊന്നും അറിയാതെ ദുബായില്‍ ജീവനോടെ തന്നെയുണ്ട്.
പാകിസ്ഥാനിലാണ് കഴിഞ്ഞ ദിവസം ഒസ്മാന്‍ റിയാസ് എന്നൊരു ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചത്. ഈ വാര്‍ത്ത കേട്ടപടി ഏതൊ വിദ്വാന് ആസ്റ്റര്‍ ഡോക്ടറുടെ ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തുകയായിരുന്നു.