5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് പെട്രോള്‍ വില കൂടുന്നില്ലെന്ന് വിശ്വസിച്ചവരേ ഇതുകൂടി അറിഞ്ഞോളൂ ഇന്ധനവില ഉടന്‍ കുറയും!

Elections behind oil price rise freeze, or?

0
497

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ധനവില വര്‍ദ്ധനവ് സ്വിച്ചിട്ട പോലെ നിന്നത് കണ്ടോ? ഇത്രയൊക്കെയേ ഉള്ളൂ, ഇനി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇന്ധനവില കൂടാന്‍ പോകുന്നില്ല! ഇത്തരം ട്രോളുകളും, വിശദീകരണങ്ങളും നമ്മള്‍ കണ്ടുകഴിഞ്ഞു, ചിലരെങ്കിലും ഇതൊക്കെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ സത്യത്തില്‍ ഇതാണോ യാഥാര്‍ത്ഥ്യം?

ഇതാണ് യാഥാര്‍ത്ഥ്യമെങ്കില്‍ എണ്ണ ഉത്പാദന രാജ്യങ്ങളും ഇന്ത്യയിലെ തമ്മില്‍ അഭേദ്യമായ ബന്ധം വേണം. കഴിഞ്ഞ 10-14 ദിവസമായി ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 10 ശതമാനത്തോളം ഇടിയാന്‍ അല്ലാതെ വഴിയില്ലല്ലോ!

ഈ വിലയിടിവ് ഗുണം ഉപഭോക്താവിലേക്ക് കൈമാറാന്‍ ഇതുവരെ നമ്മുടെ ഇന്ധന വിതരണ കമ്പനികള്‍ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞ സ്ഥിതിക്ക് ഇന്ത്യയില്‍ റെക്കോര്‍ഡില്‍ നില്‍ക്കുന്ന ഇന്ധന വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായേക്കും.

ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 63.98 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ക്രൂഡിന്റെ വില 60.94 ഡോളറായും ഇടിഞ്ഞു. ഒപെക് + രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറച്ചത് നീട്ടാന്‍ തീരുമാനിച്ചതാണ് അന്താരാഷ്ട്ര നിരക്ക് ഉയരാന്‍ വഴിയൊരുക്കിയത്. മഹാമാരിയുടെ പിടിയില്‍ നിന്നും ലോകം തിരിച്ചെത്തുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി യൂറോപ്പില്‍ ഉള്‍പ്പെടെ കേസുകള്‍ ഉയര്‍ന്നതോടെ ഉപയോഗം കുറഞ്ഞതാണ് എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് തിരിച്ചടിയായത്.

ലോകത്തില്‍ തന്നെ ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. ഉപഭോക്താക്കള്‍ നല്‍കുന്ന തുകയില്‍ 60 ശതമാനത്തോളം വിവിധ നികുതികളായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പോക്കറ്റില്‍ കലാശിക്കും. ഇന്ധന വില നിയന്ത്രിക്കാന്‍ അധികാരമുള്ള എണ്ണ കമ്പനികള്‍ വില കുറയ്ക്കുമോയെന്ന് കാത്തിരുന്ന് കാണുകയേ വഴിയുള്ളൂ.