മദ്യപിച്ചും മയക്കുമരുന്ന് കഴിച്ചും ബോധംപോയ പിതാവ് പിഞ്ചുകുഞ്ഞിന് നേരെ നടത്തിയത് കൊടുംക്രൂരത. നവജാതശിശുവിനെ അതിക്രൂരമായി അക്രമിച്ച് കൊലപ്പെടുത്തിയ കൗമാരക്കാരനായ പിതാവിന് കോടതി ജീവപര്യന്തം തടവാണ് വിധിച്ചത്. കൊല നടത്തിയ ശേഷം ഇയാള്‍ സുഖമായി ടോസ്റ്റ് കഴിച്ചെന്നാണ് വിചാരണയില്‍ വ്യക്തമായത്.
17 വയസ്സുകാരനായ ഡൗള്ട്ടണ് ഫിലിപ്പ്സാണ് മകന് റെഗ്ഗിയുടെ മൂക്ക് കടിച്ചെടുക്കുകയും, ബലംപ്രയോഗിച്ച് കുലുക്കുകയും, തലകീഴായി തൂക്കി തലയോട്ടി അടിച്ച് പൊളിക്കുകയും ചെയ്തത്. ഹാംപ്ഷയര്‍ സൗത്താംപ്ടണില്‍ രണ്ട് മണിക്കൂര്‍ നീണ്ട ക്രൂരതയ്ക്കൊടുവില് കുഞ്ഞ് കൊല്ലപ്പെട്ടു. കൊടും ക്രൂരതയ്ക്കുള്ള ഏറ്റവും വലിയ തെളിവാണ് ഈ കൊലപാതകമെന്ന് ജഡ്ജ് വിധിച്ചു.
ആറാഴ്ച മാത്രം പ്രായമുണ്ടായിരുന്ന ആണ്‍കുഞ്ഞിന് ഞെട്ടിക്കുന്ന പരുക്കുകളാണ് ഏറ്റത്. തലയോട്ടിയും, വാരിയെല്ലും തകര്‍ന്ന കുഞ്ഞിന്റെ കാലും ഒടിഞ്ഞിരുന്നു. എന്നാല്‍ കൊല നടത്തിയ പശ്ചാത്താപമൊന്നും കൂടാതെ സന്തോഷത്തോടെ ഭക്ഷണം കഴിക്കുകയാണ് ഫിലിപ്സ് ചെയ്തത്. ചുരുങ്ങിയത് 15 വര്‍ഷമെങ്കിലും അകത്ത് കിടക്കാനാണ് വിന്‍ചെസ്റ്റര്‍ ക്രൗണ്‍ കോടതി വിധിച്ചത്.
കുഞ്ഞിനെ രക്ഷിക്കുകയോ സഹായിക്കുകയോ ചെയ്യാത്തതിന് 19 വയസ്സുള്ള അമ്മ അലാനാ സ്കിന്നറിന് 30 മാസത്തെ ജയില്‍ശിക്ഷയും കോടതി വിധിച്ചു.