രാത്രി കിടന്നുറങ്ങുന്നതിന് മുന്‍പ് വൈന്‍ കുടിച്ച് ഭാരം കുറയ്ക്കാം!

0
270

ഭാരം കുറയ്ക്കാനും, ശരീരത്തിന്റെ ആകാരഭംഗി നിലനിര്‍ത്താനും എന്തെല്ലാം തത്രപ്പാടുകളിലൂടെയാണ് ചിലര്‍ കടന്നുപോകാറുള്ളത്. ജീവിതത്തിലെ തിരക്കുകള്‍ മൂലം ചിലപ്പോഴെങ്കിലും ഇതില്‍ ശ്രദ്ധിക്കാന്‍ കഴിയാറില്ല. അതുകൊണ്ട് ഇതിനെല്ലാം എളുപ്പവഴികള്‍ തേടിപ്പോകുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ ഈ വളഞ്ഞവഴികള്‍ ഗുണകരമാകാറില്ല.

അങ്ങിനെ ഉള്ളപ്പോള്‍ ഒരു ഗ്ലാസ് വൈന്‍ കഴിച്ച് ഭാരം കുറയ്ക്കാമെന്ന് കേട്ടാലോ! ദി ഡ്രിങ്ക് ബിസിനസ്സ് ജേണല്‍ പ്രസിദ്ധീകരിച്ച വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് രാത്രി ഉറങ്ങുന്നതിന് മുന്‍പ് 2 ഗ്ലാസ് വൈന്‍ കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതായാണ് സ്ഥിരീകരിക്കുന്നത്.

റെഡ് വൈനില്‍ അടങ്ങിയിട്ടുള്ള റെസ്വെറാട്രോള്‍ വൈറ്റ് ഫാറ്റിനെ എളുപ്പത്തില്‍ എരിയുന്ന ബ്രൗണ്‍ ഫാറ്റായി മാറ്റുന്നതായാണ് നിരീക്ഷണം. നേരത്തെ ഹാര്‍വാര്‍ഡ് നടത്തിയ പഠനത്തിലും വൈനും, ഭാരം കുറയലും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ആരോഗ്യകരമായ ഭാരം കുറയലിന് പുറമെ ഉറക്കം നന്നാകാനും, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഈ വൈന്‍ കുടിക്കല്‍ സഹായിക്കുമത്രേ.