ഇമ്മിണി ബല്യ മൂക്ക്; ലോകത്തില്‍ ഏറ്റവും നീളം കൂടിയ മൂക്കുമായി ഒരു നായ (ഫോട്ടോഷോപ്പല്ല)

Is this the dog with longest nose?

0
288

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കുള്ള നായ ഏതാണ്? ഈ നായയുടെ ഉടമ വിശ്വസിക്കുന്നത് തന്റെ നായയ്ക്കാണ് ഈ റെക്കോര്‍ഡ് സ്വന്തമെന്നാണ്. കാരണം എറിസ് എന്നു പേരായ രണ്ട് വയസ്സ് പ്രായമുള്ള ബൊര്‍സോയി ഇനത്തില്‍ പെട്ട നായയുടെ മൂക്കിന്റെ നീളം കൃത്യമായി പറഞ്ഞാല്‍ 12.2 ഇഞ്ചാണ്.

വിര്‍ജിനിയ റിച്ച്മണ്ടില്‍ താമസിക്കുന്ന ജുവല്ലറി സ്റ്റോര്‍ ഉടമ ലിലി കാംബോറിയന്റേതാണ് സൈറ്റ്ഹൗണ്ട് വിഭാഗത്തില്‍ പെടുന്ന ഈ നായ. മൂക്കിന്റെ നീളം കൊണ്ട് തന്നെ ആള്‍ ഇന്‍സ്റ്റാഗ്രാമിലെ താരമാണ്. 2 ലക്ഷം ഫോളോവേഴ്‌സാണ് എറിസിന്റെ അക്കൗണ്ടിലുള്ളത്.

നായയുമായി നടക്കാനിറങ്ങിയാല്‍ ഏത് ബ്രീഡാണെന്ന ആളുകളുടെ അന്വേഷണം കൊണ്ട് പൊറുതിമുട്ടിയെന്ന് ഉടമ പറയുന്നു. റഷ്യനില്‍ വേഗത എന്നര്‍ത്ഥമുള്ള ബ്രീഡാണ് ഇത്. അമേരിക്കന്‍ കെന്നെല്‍ ക്ലബിന്റെ 192 നായ ബ്രീഡുകളുടെ പട്ടികയില്‍ ജനപ്രിയതയില്‍ 103-ാം സ്ഥാനത്താണ് ബൊര്‍സോയി.

15 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്. അതുകൊണ്ട് തന്നെ മൂക്കിന്റെ കാര്യത്തില്‍ ലോകറെക്കോര്‍ഡ് എറിസിന് ലഭിക്കാന്‍ ഏറെ സമയം ബാക്കിയുണ്ട്.