ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ വ്യായാമം ചെയ്യുന്നത് പോലെ കലോറി എരിയിച്ച് കളയാന്‍ പ്രയോജനം ചെയ്യും. മുന്‍പ് പലകുറി പറഞ്ഞുകേട്ട കാര്യമാണിത്. ചില സെലിബ്രിറ്റികള്‍ ഈ വാദത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലൈംഗികത കലോറി എരിച്ച് കളയാന്‍ സഹായിക്കുന്നുണ്ടോ?
ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നത് പോലൊരു ഗുണമൊന്നും ലൈംഗികത സമ്മാനിക്കുന്നില്ല. നിങ്ങളുടെ ഭാരം, ലൈംഗിക പൊസിഷനുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് കലോറി എരിയുന്നതില്‍ പ്രധാനം.
25 മിനിറ്റെങ്കിലും ദൈര്‍ഘ്യമുള്ള ലൈംഗികതയില്‍ സ്ത്രീകള്‍ 69 കലോറിയും, പുരുഷന്മാര് 100 കലോറിയും എരിച്ച് കളയുമെന്ന് ഒരു പഠനം പറയുന്നു. എന്നാല്‍ ബന്ധത്തിന്റെ ഊര്ജ്ജസ്വലത അനുസരിച്ച് ഈ തോതില്‍ വ്യത്യാസം വരും.
യഥാര്‍ത്ഥ ജീവിതത്തില്‍ ശരാശരി ലൈംഗികബന്ധം ആറ് മിനിറ്റ് ദൈര്‍ഘ്യം വരും. അങ്ങിനെ വരുമ്പോള്‍ എരിയ്ക്കുന്ന കലോറി പറഞ്ഞ് പരത്തുന്നതിലും കുറവാണ്.