ലിംഗത്തില്‍ കൊക്കെയിന്‍ പുരട്ടി; വദനസുരതം നടത്തിയ കാമുകി കൊല്ലപ്പെട്ടു; താന്‍ നിരപരാധിയെന്ന് കഥയിലെ വില്ലനായ ഡോക്ടര്‍!

Doctor killed lover during sex!

0
567

സെക്‌സിനിടെ കാമുകിയെ കൊലപ്പെടുത്താന്‍ ലിംഗത്തില്‍ കൊക്കെയിന്‍ വിതറുക. സിനിമയില്‍ പോലും കണ്ടുകാണില്ല ഇത്രയും വലിയ ട്വിസ്റ്റ്. ജര്‍മ്മന്‍കാരനായ ഡോക്ടര്‍ ആന്ത്രെസ് നീഡെര്‍ബിഷ്‌ലറാണ് കഥയിലെ വില്ലന്‍. 38-കാരി യവോന്‍ എം ആണ് ഈ പ്ലാസ്റ്റിക് സര്‍ജനുമായുള്ള സെക്‌സിനിടെ കൊല്ലപ്പെട്ടത്. തന്റെ ജനനേന്ദ്രിയത്തില്‍ രഹസ്യമായി കൊക്കെയിന്‍ പുരട്ടിയാണ് 45-കാരനായ ഡോക്ടര്‍ കൃത്യം നിര്‍വ്വഹിച്ചതെന്ന വാദം അംഗീകരിച്ചാണ് കോടതി ഇയാള്‍ക്ക് 9 വര്‍ഷം ശിക്ഷ വിധിച്ചത്.

ട്വിസ്റ്റില്‍ വീണ്ടും ട്വിസ്റ്റ്

ജനനേന്ദ്രിയത്തില്‍ കൊക്കെയിന്‍ പുരട്ടിയത് പരസ്പര ധാരണയോടെയുള്ള സെക്‌സ് ഗെയിം ആയിരുന്നുവെന്നാണ് ജര്‍മ്മന്‍ ഡോക്ടര്‍ ഇപ്പോള്‍ അവകാശപ്പെട്ടിരിക്കുന്നത്. യുവോനിന്റെ ഭര്‍ത്താവും, മകനും പുതിയ കേസുമായി രംഗത്ത് വന്നതോടെയാണ് ആന്ത്രെസ് താന്‍ നിരപരാധിയാണെന്ന വാദവുമായി വന്നിരിക്കുന്നത്.

സ്ത്രീ മരിച്ചതിന് പുറമെ മറ്റ് മൂന്ന് സ്ത്രീകളുമായുള്ള ബന്ധത്തിനിടയിലും ഇയാള്‍ കൊക്കെയിന്‍ പുരട്ടിയെന്ന വാദവും ആന്ത്രെസ് തള്ളുന്നു. എന്നാല്‍ ഇയാള്‍ സ്ത്രീകളുടെ പാനീയങ്ങളിലും, ലിപ്സ്റ്റിക്കിലും, ടൂത്ത്‌പേസ്റ്റിലും വരെ കൊക്കെയിന്‍ ചേര്‍ക്കുന്ന വ്യക്തിയാണെന്ന് ജഡ്ജ് വെളിപ്പെടുത്തി.

എന്നാല്‍ സ്ത്രീകളുടെ അറിവില്ലാതെ താന്‍ മയക്കുമരുന്ന് കലര്‍ത്തിയിട്ടില്ലെന്നാണ് ഡോക്ടറുടെ വാദം. യുവോന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന വ്യക്തിയായതിനാല്‍ ഇവര്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് താന്‍ ഇത് ഉപയോഗിച്ചതെന്നും ആന്ത്രെസ് പറയുന്നു. ഇവരുടെ മരണത്തില്‍ കുറ്റക്കാരനല്ലെന്ന് വാദിക്കാന്‍ ഒരുങ്ങുകയാണ് ഡോക്ടര്‍.

അതേസമയം ഡോക്ടറില്‍ നിന്നും മരണത്തിനും, സംസ്‌കാര ചടങ്ങുകള്‍ക്ക് ആവശ്യമായ പണവും പിടിക്കാനാണ് യുവതിയുടെ ഭര്‍ത്താവും മകനും കേസ് നല്‍കിയിരിക്കുന്നത്. ജയിലില്‍ പോകുന്നതിന് മുന്‍പ് മുന്‍നിര പ്ലാസ്റ്റിക് സര്‍ജനായിരുന്നു ആന്ത്രെസ്.