1.5 മില്ല്യണ്‍ കടന്ന് ജിബൂട്ടിയുടെ ടീസര്‍; കൊവിഡിനെ വരെ അതിജീവിച്ച് ചിത്രീകരിച്ച ആക്ഷന്‍ പാക്ക്ഡ് ചിത്രത്തെ ഏറ്റെടുത്ത് പ്രേക്ഷകര്‍

Djibouti- Action packed teaser crosses 1.5 million views

0
494

ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ സിനിമയും, ഗാനങ്ങളും ചിത്രീകരിക്കുന്നത് ഒരു പതിവ് കാര്യമാണ്. എന്നാല്‍ ഒരു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത്, കൊവിഡിനെ വകവെയ്ക്കാതെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ഒരു ചിത്രം ഒരു പതിവ് കാര്യമല്ല. നവാഗത സംവിധായകനായ എസ്‌ജെ സിനു ഒരുക്കുന്ന ‘ജിബൂട്ടിയുടെ’ കാര്യമാണ് ഈ പറഞ്ഞുവരുന്നത്.

യുട്യൂബില്‍ റിലീസ് ചെയ്ത ജിബൂട്ടിയുടെ ടീസര്‍ ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. 1.6 മില്ല്യണ്‍ കാഴ്ചക്കാരെ കടന്നാണ് ആക്ഷന്‍ പാക്ക്ഡ് ചിത്രത്തിന്റെ ടീസര്‍ എത്തിനില്‍ക്കുന്നത്. അമിത് ചക്കാലക്കല്‍, ഗ്രിഗറി, അഞ്ജലി നായര്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ജിബൂട്ടിയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഉപ്പും മുളകിന്റെ പല എപ്പിസോഡുകളും ഒരുക്കിയ സംവിധായകനാണ് എസ്‌ജെ സിനു. അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോബി പി സാമാണ് നിര്‍മ്മാണം.

ആക്ഷനും, സസ്‌പെന്‍സും, പ്രണയവും നിറച്ച ചിത്രത്തിന്റെ ടീസറിന് ഈ വരവേല്‍പ്പ് ലഭിച്ചതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.