രോഷാകുലനായി ധ്രുവ് വിക്രം; ആദിത്യ വര്‍മ്മ ട്രെയിലര്‍; അര്‍ജ്ജുന്‍ റെഡ്ഡി തമിഴില്‍ എത്തുമ്പോള്‍

0
367

കൂടിക്കുഴഞ്ഞ് കുഴപ്പത്തിലായ വിക്രമിന്റെ മകന്‍ ധ്രുവിന്റെ ആദ്യ ചിത്രം ആദിത്യ വര്‍മ്മയുടെ ട്രെയിലര്‍ എത്തി. വിജയ് ദേവരകൊണ്ട അവതരിപ്പിച്ച അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഔദ്യോഗിക തമിഴ് റീമേക്കാണ് ആദിത്യ വര്‍മ്മ. ബോളിവുഡില്‍ ഷാഹിദ് കപൂറിന്റെ റീമേക്കും കഴിഞ്ഞാണ് ധ്രുവ് ഈ റോള്‍ എടുത്തണിയുന്നത്.

അര്‍ജ്ജുന്‍ റെഡ്ഡിയും, കബീര്‍ സിംഗും കണ്ടവര്‍ക്ക് പുതുമകള്‍ തോന്നില്ലെങ്കിലും തന്റെ ആദ്യ ചിത്രമാണെന്ന് സൂചന പോലും നല്‍കാത്ത അഭിനയമാണ് ധ്രുവ് വിക്രം കാഴ്ചവെയ്ക്കുന്നതെന്നതാണ് സവിശേഷത.

ബനിതാ സന്ധു നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീസായയാണ്. ഇ4 എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നു. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും, രാധാന്‍ സംഗീതവും നല്‍കുന്ന ആദിത്യ വര്‍മ്മ നവംബര്‍ 8ന് തീയേറ്ററുകളിലെത്തും.

ധ്രുവ് വിക്രമിന്റെ അഭിനയം തന്നെയാകും ആദിത്യ വര്‍മ്മയുടെ ഹൈലൈറ്റെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.