ദീപിക പദുക്കോണിനും, രണ്‍വീര്‍ സിംഗിനും വാടക ഗര്‍ഭപാത്രത്തില്‍ ആണ്‍കുഞ്ഞ് പിറന്നു; വാര്‍ത്തയുടെ സത്യമിത്!

Deepika padukone and Ranveer singh blessed with baby boy, True or False?

0
285

‘എന്നാലും ഇതെങ്ങനെ സംഭവിച്ചു. കഴിഞ്ഞ ചിത്രത്തില്‍ പോലും ദീപിക ഗര്‍ഭിണിയാണെന്ന് തോന്നിയതേ ഇല്ല’

‘എന്റിഷ്ടാ അതിന് ദീപികയല്ല പ്രസവിച്ചത്. അവര്‍ വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെയാണ് മാതാപിതാക്കളായത്’

കഴിഞ്ഞ ദിവസം മുതല്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയുടെ ചുരുക്കമാണ് മുകളില്‍ കുറിച്ചത്. പറഞ്ഞുവരുന്നത് സാക്ഷാല്‍ ദീപിക പദുക്കോണിന്റെയും, രണ്‍വീര്‍ സിംഗിന്റെയും കാര്യം തന്നെ. 2018 നവംബറില്‍ വിവാഹിതരായ ഈ താരദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നെന്നാണ് വാര്‍ത്ത. വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെ ആണെന്ന് കേട്ടതോടെ സംഗതി സത്യമാണെന്ന് വിശ്വസിച്ച് കേട്ടപാതി കേള്‍ക്കാത്തപാതി വാര്‍ത്ത ഷെയര്‍ ചെയ്തു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദീപികയും, രണ്‍വീറും മാതാപിതാക്കളായോ? ചിലരെങ്കിലും ഈ മറുചോദ്യം ഉന്നയിച്ചു. അങ്ങിനെ അന്വേഷിച്ച് ചെല്ലുമ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. ഒരു ദേശീയ മാധ്യമം ഏപ്രില്‍ ഫൂള്‍ ദിനം ആഘോഷിച്ചതിന്റെ ഭാഗമായാണ് ഈ സാങ്കല്‍പ്പിക കഥ അടിച്ചുവിട്ടത്. കഥയുടെ അവസാനത്തില്‍ നിബന്ധനകളും, വ്യവസ്ഥകളും ബാധകം എന്ന തരത്തില്‍ ഇതൊരു ഏപ്രില്‍ ഫൂള്‍ കഥയാണെന്നും, പറഞ്ഞ എല്ലാ വിവരങ്ങളും കള്ളമാണെന്നും പ്രസ്തുത മാധ്യമം വ്യക്തമാക്കിയിരുന്നു.

പക്ഷെ ഇതൊന്നും വായിക്കാന്‍ സമയം കിട്ടാതിരുന്നത് കൊണ്ടാണോ, താരദമ്പതികള്‍ക്ക് കുട്ടി പിറന്ന സന്തോഷം കൊണ്ടാണോ എന്നറിയില്ല, ഈ വ്യവസ്ഥ ചില വിദ്വാന്‍മാര്‍ വായിച്ചില്ല. എന്നുമാത്രമല്ല ദിപീക, രണ്‍വീര്‍ ദമ്പതികള്‍ക്ക് പേരിട്ടെന്ന് വരെ ഇവര്‍ വിശ്വസിച്ചു കളഞ്ഞു.