പല തരത്തിലുള്ള സൈറ്റുകളെ കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായി ലിംഗത്തിന്റെ വലുപ്പം യോഗ്യതയായി നിശ്ചയിക്കുന്ന ഒരു ഡേറ്റിംഗ് സൈറ്റ് ലോകത്തില്‍ പിറവിയെടുത്തിരിക്കുന്നു. അതിശയകരം എന്ന് പറയട്ടെ സൈറ്റ് വന്‍ ഹിറ്റായി കഴിഞ്ഞു.
ചെറിയ ലിംഗമുള്ളവര്‍ക്ക് മാത്രമായാണ് ‘ഡിങ്കി വണ്‍’ എന്ന ഡേറ്റിംഗ് സൈറ്റ് തുടങ്ങിയിരിക്കുന്നത്. നീലച്ചിത്രങ്ങള്‍ പോലുള്ളവ കണ്ട് ലിംഗ വലുപ്പം അപകര്‍ഷതയ്ക്കുള്ള കാരണമായി മാറുന്ന സമയം മുന്നില്‍ കണ്ടാണ് ഇതെല്ലാം തികച്ചും സാധാരണമാണെന്ന് ബോധ്യപ്പെടുത്താന്‍ ഈ വെബ്സൈറ്റ് ആരംഭിച്ചത്.
ലിംഗത്തിന്റെ വലുപ്പം ഒരു വ്യക്തിക്കും തീരുമാനിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് ഡിങ്കി വണ്‍ വക്താവ് പറഞ്ഞു. സര്‍ജറി ചെയ്ത് മാത്രമാണ് ഇതിന് മാറ്റം വരുത്താന്‍ കഴിയുക. ഇന്റര്‍നെറ്റില്‍ സര്‍വ്വത്ര തെറ്റായ ഉപദേശങ്ങളും, ഉത്പന്നങ്ങളും നിറഞ്ഞ് നില്ക്കുന്നു. ലിംഗ വലുപ്പം കൂടിയാല്‍ മാത്രമാണ് പങ്കാളിയാന് തൃപ്തിപ്പെടുത്താന്‍ കഴിയുകയെന്നത് തെറ്റായ ധാരണയാണ്, വക്താവ് ചൂണ്ടിക്കാണിച്ചു.
എന്തായാലും സൈറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. കാര്യങ്ങളെക്കുറിച്ച് മുന്‍കൂര്‍ ധാരണയുള്ളത് കൊണ്ട് അപകര്‍ഷതയുടെ പ്രശ്നവുമില്ലെന്ന് ഉപയോക്താക്കളും പറയുന്നു.