രമയുടെ ആ ഒറ്റവരി പോസ്റ്റിന് താഴെ കണ്ണോടിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ ; തലകുനിയും ഓരോരുത്തരുടേയും….

0
307

ഒരു വിധവയായ സ്ത്രീ, അതും കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന് ഇരയായ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ.ഭര്‍ത്താവിന്റെ മരണ ശേഷം രാഷ്ട്രീയത്തില്‍ സജീവമായി.. അവരുടെ രാഷ്ട്രീയ ജീവിതം അവിടെ നില്‍ക്കട്ടെ…

കെ കെ രമയുടെ കഴിഞ്ഞ ദിവസത്തെ ഒറ്റവരി പോസ്റ്റ് ശ്രദ്ധേയമായി . എന്റെ സഖാവേ… എന്ന ഈ ഒറ്റവരിയ്ക്ക് പതിനായിരക്കണക്കിന് ലൈക്കാണ് കിട്ടിയത്. ടിപി കേസ് പ്രതിയും സിപിഎം പാനൂര്‍ ഏരിയ കമ്മറ്റി അംഗവുമായ പി കെ കുഞ്ഞനന്തന്റെ മരണത്തിന് പിന്നാലെയാണ് രമ ഈ പോസ്റ്റിട്ടത്. ഇതോടെ ഇവര്‍ നേരിട്ടത് വലിയൊരു സൈബര്‍ ആക്രമണമാണ്.
കുഞ്ഞനന്തനെന്ന വ്യക്തിയോടുള്ള സഖാക്കളുടെ സ്‌നേഹം മനസിലാക്കാം.. എന്നാല്‍ അധിക്ഷേപം നിറഞ്ഞ വാക്കുകള്‍കൊണ്ട് ഒരു സ്ത്രീയെ അപമാനിക്കുന്ന ഈ രീതി പ്രബുദ്ധ സഖാക്കള്‍ക്ക് ചേര്‍ന്നതാണോ ? ശക്തരായ നേതാക്കളുള്ള വായനകൊണ്ട് വിളഞ്ഞ ഇടതു പ്രസ്ഥനാത്തിന് അപമാനമാണ് ഈ സൈബര്‍ പോരാട്ടം..

കടുത്ത സ്ത്രീ വിരുദ്ധതയും തലകുനിച്ചുപോകുന്ന അപമാനിക്കലുമാണ് ഈ പോസ്റ്റിന് താഴെ നിറയുന്നത്. ഒന്നു കണ്ണോടിച്ചാല്‍ പോലും മലയാളിയെന്ന നിലയില്‍ കടുത്ത മാനസിക വിഷമം തോന്നും. കാരണം നമ്മള്‍ ഇങ്ങനെയായിരുന്നില്ല. സോഷ്യല്‍മീഡിയയിലെ ഈ പോര്‍വിളി സംസ്‌കാരത്തിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകഴിഞ്ഞിരിക്കുന്നു.

സ്ത്രീവിരുദ്ധത വിരല്‍തുമ്പിലൂടെ ‘ ഛര്‍ദിക്കുമ്പോള്‍’ പുനര്‍ചിന്തിക്കുന്നത് നന്നായിരിക്കും.. പ്രതീക്ഷയുള്ള യുവത്വം സോഷ്യല്‍മീഡിയയില്‍ കാണിക്കുന്ന പേകൂത്തുകള്‍ കേരള സമൂഹത്തിന് തന്നെ നാണക്കേടാവുകയാണ്..