ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎമ്മിന്റെ കുറ്റപത്രം റെഡി; ഇനി ‘അന്തിച്ചര്‍ച്ചയ്ക്കില്ല’; വിശദീകരണം ഫേസ്ബുക്കില്‍

CPIM to avoid Asianet News

0
257

പി. രാജീവ് സംസാരിച്ചപ്പോള്‍ 13 തവണ, എം.ബി. രാജേഷ് സംസാരിച്ചപ്പോള്‍ 17 തവണ, എം. സ്വരാജ് സംസാരിച്ചപ്പോള്‍ 18 തവണ… ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ച് സിപിഐഎമ്മിന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ വിശദീകരണ കുറിപ്പിലാണ് ചാനല്‍ ചര്‍ച്ചകളിലെ പക്ഷപാതത്തിന് എതിരെ പാര്‍ട്ടി എണ്ണം നിരത്തി ആഞ്ഞടിച്ചത്!

കുറ്റപത്രത്തിലെ പ്രധാന പരാതികള്‍ ഇവയാണ്:

  • അവതാരകന്‍ ഉള്‍പ്പെടെ നാല് പേര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ 30 സെക്കന്‍ഡില്‍ ഉത്തരം പറയാന്‍ കഴിയില്ല.
  • മൈക്ക് ഓഫ് ചെയ്യുന്നത് അസഹിഷ്ണുത.
  • സിപിഎം നിലപാടുകള്‍ ജനങ്ങള്‍ അറിയരുതെന്ന് ഏഷ്യാനെറ്റിന് ആഗ്രഹം.
  • അവതാരകരും, എതിരാളികളും ഉന്നയിക്കുന്ന നുണകള്‍ തുറന്നുകാണിക്കാന്‍ അവകാശം നല്‍കുന്നില്ല.
  • സംവാദത്തിന്റെ ജനാധിപത്യ മര്യാദകള്‍ ലംഘിക്കപ്പെട്ടു.

സംവാദത്തിന്റെ ലക്ഷ്യം വ്യത്യസ്തമായ നിലപാടുകള്‍ ജനങ്ങളെ അറിയിക്കുകയാണെന്നും സിപിഎം ഫേസ്ബുക്കില്‍ പ്രഖ്യാപിക്കുന്നു. ജനാധിപത്യ വിരുദ്ധ സമീപനം ഇല്ലാത്ത എല്ലാ ചാനലുകളിലൂടെയും സിപിഎം അഭിപ്രായവും നിലപാടുകളും അറിയാവുന്നതാണെന്നും പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.

ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കാനും, സമയം തരാനും മാത്രമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അന്തിച്ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ ശ്രമിച്ചതെന്നത് ശ്രദ്ധേയമാണ്. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന അവസരത്തിലാണ് ഈ ‘മുങ്ങലെന്ന്’ ന്യായമായും സംശയിക്കാം.