നല്ല സ്വദേശി പശുവിന്റെ ചാണകം; 3 ഡോളറിന് അമേരിക്കയില്‍ കച്ചവടം

0
394

പശുവിന്‍ ചാണകം ഫ്‌ളിപ്പ്കാര്‍ട്ടിലും, ആമസോണിലുമെല്ലാം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വാര്‍ത്ത ഏതാനും നാളുകള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യക്കാരെ ഞെട്ടിച്ചതാണ്. എന്നാല്‍ അങ്ങ് അമേരിക്കയിലും ഇന്ത്യയില്‍ നിന്നുള്ള പശുക്കളുടെ ചാണകം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന് കേട്ടാലോ!

ന്യൂ ജഴ്‌സിയിലെ എഡിസണിലുള്ള പലചരക്ക് കടയില്‍ 2.99 ഡോളറാണ് വില, അതായത് ഏകദേശം 214 രൂപ മാത്രം. ന്യൂ ജഴ്‌സിയിലെ സ്റ്റോറില്‍ പാക്കറ്റിലാക്കി വെച്ചിരിക്കുന്ന ചാണകത്തിന്റെ ചിത്രങ്ങള്‍ ഒരു ട്വിറ്റര്‍ ഉപയോക്താവാണ് പങ്കുവെച്ചത്.

‘മതപരമായ ആവശ്യത്തിന്, ഭക്ഷണയോഗ്യമല്ല’ എന്ന കുറിപ്പിന് പുറമെ ഇന്ത്യന്‍ ഉത്പന്നം എന്നും പാക്കറ്റില്‍ കുറിച്ചിരിക്കുന്നു. എന്തായാലും സംഗതി കൊള്ളാമെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കളുടെ നിലപാട്.