ബിലാല്‍ പ്ലീസ് Wait; അമല്‍ നീരദ് വരുന്നത് മമ്മൂക്കയുടെ ഭീഷ്മ പര്‍വ്വവുമായി; ഇന്റര്‍നെറ്റ് പിടിച്ചടക്കി മമ്മൂക്കയുടെ ലുക്ക്; അമല്‍ നീരദ് ഒരുക്കി വെയ്ക്കുന്നത് എന്താകും

It's covid time Bilal can wait!

0
306

അമല്‍ നീരദിനൊപ്പം മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗമാകുമെന്ന പ്രതീക്ഷയില്‍ ഇരിക്കവെയാണ് അപ്രതീക്ഷിതമായി ഒരു പോസ്റ്റര്‍ ഇന്റര്‍നെറ്റില്‍ എത്തുന്നത്.

‘ഭീഷ്മ പര്‍വ്വം’- സംവിധാനം അമല്‍ നീരദ്. കിടിലന്‍ ലുക്കില്‍ മമ്മൂക്കയും. രണ്ട് വ്യത്യസ്ത ലുക്കിലുള്ള പോസ്റ്ററുകളാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പുറത്തുവിട്ടത്. പിന്നീട് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിലും പോസ്റ്റര്‍ പങ്കുവെച്ചു.

അമല്‍ നീരദ് ബിഗ് ബി രണ്ടാം ഭാഗത്തിന്റെ ഷൂട്ട് നീക്കിവെച്ചുവെന്ന സംശയങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൊവിഡ് സാഹചര്യങ്ങളില്‍ താരത്തെ ഉള്‍ക്കൊള്ളിച്ച് മറ്റൊരു ചിത്രത്തിലേക്ക് പോകാനുള്ള കാരണവും ഇതുതന്നെയാകാം. സൗബിന്‍ ഷാഹിറും, ശ്രീനാഥ് ഭാസിയും ‘ഭീഷ്മ പര്‍വ്വത്തില്‍’ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ഷൂട്ട് കൊച്ചി കേന്ദ്രീകരിച്ച് ഉടന്‍ തുടങ്ങും. ഇതോടെ ബിഗ് ബി 2ന് മുന്‍പ് തന്നെ ഭീഷ്മ പര്‍വ്വം പുറത്തുവരുമെന്ന് ഉറപ്പായി.