കൊവിഡ് പിടിപെട്ടാല്‍ പുരുഷന്‍മാര്‍ക്ക് കിട്ടും ‘എട്ടിന്റെ പണി’! പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുമെന്ന് പഠനം

Covid-19 affects fertility in men! Alarming study finds

0
142

കൊവിഡ്-19, അതൊരു വൈറസ്, അത് വന്നാല്‍ ഒരു പനിയും, ജലദോഷവുമായി അങ്ങ് മാറിപ്പൊയ്‌ക്കൊള്ളും എന്ന് കരുതുന്നവര്‍ നിരവധിയാണ്. എന്നാല്‍ ശരീരത്തിലെ മറ്റ് അവയവങ്ങളെ കൂടി ബാധിച്ചാണ് വൈറസ് കടന്നുപോകുന്നതെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ദീര്‍ഘകാലത്തേക്ക് മനുഷ്യനെ പിടികൂടി വിവിധ രോഗങ്ങളിലേക്ക് നയിക്കുന്നതിനാല്‍ ലോംഗ് കൊവിഡ് അഥവാ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

ഇതുമായി ബന്ധപ്പെട്ട് ജര്‍മ്മനിയിലെ ഗവേഷകര്‍ നടത്തിയ പഠനം പുരുഷന്‍മാരുടെ പ്രത്യുല്‍പാദനത്തെ കേന്ദ്രീകരിച്ചുള്ളതാണ്. പുരുഷന്‍മാരുടെ പ്രത്യുല്‍പാദന ശേഷിയില്‍ ദീര്‍ഘകാല പ്രത്യാഘാതമാണ് കൊവിഡ്-19 സൃഷ്ടിക്കുന്നതെന്ന് ഇവര്‍ അവകാശപ്പെടുന്നു.

വൈറസില്‍ നിന്നും രോഗമുക്തി നേടിയ പുരുഷന്‍മാരുടെയും, രോഗം പിടിപെടാത്തവരുടെയും ബീജത്തിന്റെ മേന്മയാണ് ശാസ്ത്രജ്ഞര്‍ പരിശോധിച്ചത്. കൊവിഡ്-19 പിടിപെടുന്ന പുരുഷന്‍മാരുടെ ബീജത്തിന്റെ ഗുണം കുറയുന്നുവെന്നും, പ്രത്യുല്‍പാദനത്തിനുള്ള സാധ്യത കുറയുന്നുമെന്നും ഇവര്‍ കണ്ടെത്തി.

ബീജത്തിന്റെ രൂപം മാറുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇതിന്റെ നീന്തല്‍ശേഷി കുറയുകയും, ബീജത്തില്‍ ഇവയുടെ അളവ് കുറയുകയും ചെയ്യുന്നതോടെ ഗര്‍ഭധാരണം ബുദ്ധിമുട്ടാകും. വൈറസിന്റെ പ്രത്യാഘാതങ്ങള്‍ പ്രധാനമായി ഏറ്റുവാങ്ങുന്നത് ശ്വാസകോശവും, ഹൃദയവും, രക്തധമനികളുമാണ്.

ഇതിന് അടിയന്തര ശ്രദ്ധ വേണമെന്നതിനാല്‍ കുട്ടികള്‍ ഉണ്ടാകാനുള്ള ശേഷിയെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല.