ലൈംഗികബന്ധത്തിലൂടെ കൊറോണ പകര്‍ന്നേക്കാം; രോഗമുക്തി നേടുന്ന പുരുഷന്‍മാരുടെ ബീജത്തില്‍ ‘കൊലയാളി വൈറസ്’

Scary! Coronavirus presence in men semen samples

0
265

ലൈംഗികബന്ധത്തിലൂടെ കൊറോണാവൈറസ് പകരാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍. വൈറസ് ബാധിച്ച് രോഗമുക്തി നേടുന്ന പുരുഷന്‍മാരുടെ ബീജത്തില്‍ മാരകമായ വൈറസിനെ കണ്ടെത്തിയതോടെയാണ് ഈ ഭയം ഗവേഷകര്‍ പങ്കുവെച്ചത്. കൊവിഡ്-19 പോസിറ്റീവായ 38 പുരുഷന്‍മാരുടെ ബീജ സാമ്പിളുകളാണ് ചൈനയിലെ ഗവേഷകര്‍ പരിശോധിച്ചത്. ഇവരില്‍ ചിലര്‍ രോഗമുക്തി നേടിയവരും, മറ്റുള്ളവര്‍ ചികിത്സയിലുമാണ്.

ആറില്‍ ഒരാളുടെ ബീജത്തിലാണ് കൊറോണാവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ രോഗമുക്തരായി കണ്ടെത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു. സിക്ക,. ഇബോള പോലുള്ള വൈറസുകളും ഈ രീതിയില്‍ ബീജ സാമ്പിളുകളില്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ ഈ കണ്ടെത്തലില്‍ അത്ഭുതമില്ലെന്ന് ഉന്നത പകര്‍ച്ചരോഗ വിദഗ്ധര്‍ സമ്മതിക്കുന്നു.

അതേസമയം വൈറസ് സെക്‌സിലൂടെ പകരുമെന്ന് ചൈനീസ് പഠനം സ്ഥിരീകരിച്ചിട്ടില്ല. ഇതിനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിച്ചത്. എന്തായാലും ഈ വിഷയത്തില്‍ വ്യക്തത കൈവരിക്കുന്നത് വരെ രോഗം ബാധിച്ച ശേഷവും, രോഗമുക്തി നേടിയാലും ലൈംഗികതയില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് ബുദ്ധിപരമെന്ന് ഇവര്‍ വ്യക്തമാക്കി.

ലോകത്ത് 3.7 മില്ല്യണ്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കാതെയും, ചെറിയ അവസ്ഥകളുമായി ടെസ്റ്റ് ചെയ്യാതെ രോഗമുക്തി നേടിയവര്‍ നിരവധിയാണ്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷാന്‍ഗ്ക്യൂ മുനിസിപ്പല്‍ ഹോസ്പിറ്റലാണ് പഠനം നടത്തിയത്.

ഉമിനീരും, രക്തവും മാത്രമല്ല ലൈംഗികബന്ധവും സൂക്ഷിക്കേണ്ട വിഷയമാണെന്ന് ഗവേഷണ ഫലം എഴുതിയ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറല്‍ ഹോസ്പിറ്റല്‍ ഡോ. ഡിയാന്‍ഗെംഗ് ലീ കുറിച്ചു.