കൊറോണാവൈറസ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ 5 ദിവസം; ശ്രദ്ധിക്കേണ്ട 3 സൂചനകള്‍

Look in to these symptoms

0
340

കൊറോണാവൈറസിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ അഞ്ച് ദിവസം വരെ വേണ്ടിവന്നേക്കാമെന്ന് വിദഗ്ധര്‍. കൂടാതെ ചില കേസുകളില്‍ ക്വാറന്റൈന്‍ കാലയളവിന് ശേഷം ലക്ഷണങ്ങള്‍ പുറത്തുവരുന്നുണ്ട്. പുതിയ ഗവേഷണ പ്രകാരം ശരാശരി ഇന്‍കുബേഷന്‍ കാലയളവ് 5.1 ദിവസമാണ്.

ഇന്‍ഫെക്ഷന്‍ പിടിപെട്ട് 11.5 ദിവസത്തിനുള്ള ഭൂരിഭാഗം പേരിലും ലക്ഷണങ്ങള്‍ കാണും. എന്നാല്‍ ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ രോഗം പരത്താന്‍ കാരണമാകുമെന്നതിന് തെളിവില്ലെന്ന് ഗവേഷകര്‍ പറയുന്നു. യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്താണ് കൊവിഡ് 19 സംബന്ധിച്ച് പഠനം നടത്തിയത്.

ഐസൊലേഷന്‍

പഠനപ്രകാരം ആരോഗ്യ വകുപ്പുകള്‍ സ്വീകരിക്കുന്ന സ്വയം ഐസൊലേഷന്‍ കാലയളവ് പര്യാപ്തമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. രണ്ടാഴ്ചത്തേക്ക് മറ്റുള്ളവരില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്നത് വൈറസ് പകരുന്നത് ഒഴിവാക്കാനാണ്. ചുരുക്കം ചിലരില്‍ ക്വാറന്റൈന്‍ കാലാവധിക്ക് ശേഷം ലക്ഷണം കാണിക്കുന്നുണ്ട്.

3 പ്രധാന മുന്നറിയിപ്പുകള്‍

ലോകാരോഗ്യസംഘടന പറയുന്നത് പ്രകാരം കൊറോണാവൈറസ് ലക്ഷണങ്ങള്‍ മൂന്നാണ്.

1) ചുമ
2) ഉയര്‍ന്ന ശരീരതാപം
3) ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്

ഇതിന് പുറമെ ശരീരവേദന, മൂക്കടപ്പ്, ജലദോഷം, തൊണ്ടവേദന, വയറ്റിളക്കം എന്നിവയെല്ലാം കാണപ്പെടുന്നുണ്ടെങ്കിലും സാധാരണമല്ല. ഇനി ഈ ലക്ഷണങ്ങള്‍ ഉണ്ടെന്ന് കരുതി രോഗമുണ്ടെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. ഇത് സാധാരണ പനി, ജലദോഷവുമാകാം.

പ്രായമേറിയ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരിലാണ് രോഗം ഗുരുതരമാകുക. കടുത്ത ന്യൂമോണിയ ബാധിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നത്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.