പഴയ ഒരു വാഹനത്തിന്റെ ക്രോസ് രൂപം നല്കി എസ്യുവിയും, എംയുവിയുമൊക്കെയായി രൂപം മാറ്റി പരീക്ഷിക്കുന്നതാണ് വാഹന വില്‍പ്പന രംഗത്തെ പുതിയ പരിപാടി. ഈ രംഗത്ത് ഇതാണ് ടൊയോട്ട മോട്ടോറിന്റെ അവതാരം. ലോകത്തിലെ ജനപ്രിയ മോഡലായ കൊറോളയ്ക്കാണ് എസ്യുവി മുഖം നല്‍കിയിരിക്കുന്നത്.
കൊറോള സീരീസിലാണ് പുതിയ കൊറോളാ ക്രോസ് കോംപാക്ട് എസ്യുവി അവതരിച്ചത്. തായ്ലാന്ഡിലാണ് പുതിയ മുഖം ആദ്യം രംഗത്തിറക്കിയത്. തുടര്‍ന്ന് വളര്‍ച്ചയുള്ള മറ്റ് മാര്‍ക്കറ്റുകളിലും കൊറോണ ക്രോസ് എത്തും. സാമ്യം കൊണ്ട് കൊറോളയുമായി ബന്ധമില്ലാത്ത തരത്തിലാണ് കൊറോണ ക്രോസ് എത്തിയിരിക്കുന്നത്. കസ്റ്റമേഴ്സ് ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപമാറ്റം.
രൂപഭംഗിയോടെയാണ് കൊറോള ക്രോസ് എത്തിയിരിക്കുന്നത്. എസ്യുവിയുടെ ഊര്‍ജ്ജം നിറച്ച ഡിസൈന്‍. അനാവശ്യമായ ഏച്ചുകെട്ടല്‍ എങ്ങും കാണാനില്ല. ടിഎന്‍ജിഎ പ്ലാറ്റ്ഫോമിലാണ് കൊറോള ക്രോസിന്റെ വരവ്. ക്യാബിനില്‍ ആവശ്യത്തിന് സ്പേസ് സജ്ജീകരിച്ചിരിക്കുന്നു. ലഗേജ് സ്പേസും മികച്ചതാണ്.
1966ലാണ് കൊറോള ആദ്യമായി ജപ്പാനില്‍ പുറത്തിറങ്ങിയത്. ഇതിന് ശേഷം 150 രാജ്യങ്ങളിലായി 48 മില്ല്യണ്‍ യൂണിറ്റിലേറെ വിറ്റഴിഞ്ഞ വാഹനമാണിത്. ടൊയോട്ടയുടെ ഏറ്റവും വില്‍പ്പനയുള്ള കാര്‍. ഇതിലേക്കാണ് പുതിയ കൊറോള ക്രോസ് കൂട്ടിച്ചേര്‍ക്കുന്നത്.