സിനിമ അത്രയൊന്നും മനസ്സുകളെ സ്വാധീനിക്കുന്നില്ലെന്ന് പറയുമ്പോഴും ഇവയില്‍ നിന്നും ലഭിക്കുന്ന ചില ഐഡിയകള്‍ ജീവിതത്തില്‍ പ്രയോഗിക്കുന്നവര്‍ നിരവധിയാണ്. ഇത് നല്ല രീതിയിലും മോശം രീതിയിലുമാകാം. ഫ്രെഡെറിക് വുഡ്സ് ഇത്തരമൊരു വ്യക്തിയാണ്.
നാല് ദശകങ്ങള്‍ക്ക് മുന്‍പ് നടന്ന കുപ്രശസ്തമായ ചൗചില്ലാ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ മുഖ്യസൂത്രധാരനാണ് വുഡ്സ്. 26 സ്കൂള്‍ കുട്ടികളെയും, ബസ് ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി ക്വാറിയില്‍ ജീവനോടെ കുഴിച്ചുമൂടിയാണ് ഇയാളും സംഘവും പണം നേടാന്‍ ശ്രമിച്ചത്. യുഎസ് ചരിത്രത്തിലെ ഏറ്റവും കുപ്രശസ്തമായ കൂട്ട തട്ടിക്കൊണ്ടുപോകലായിരുന്നു വുഡ്സും, സഹദോരങ്ങളായ റിച്ചാര്‍ഡും, ജെയിംസും ചേര്‍ന്ന് നടത്തിയത്.

മറ്റ് രണ്ട് പേര്‍ക്കും പരോള്‍ അനുവദിച്ചിരുന്നെങ്കിലും വുഡ്സിന് 18 തവണ നിഷേധിച്ചു. ഇയാള്‍ പ്രശ്നക്കാരനാണെന്നാണ് പാനലിന്റെ കണ്ടെത്തല്‍. ഇപ്പോള്‍ വീണ്ടും വുഡ്സിന്റെ പരോള്‍ അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ചൗചില്ല കഥ ജനസമക്ഷമത്ത് എത്തുന്നത്. 1976-ലെ ഞെട്ടിക്കുന്ന തട്ടിക്കൊണ്ടുപോകല്‍ മനസ്സില്‍ നിന്നും ഇയാള്‍ പൊടിപോലും മാറിയിട്ടില്ലെന്നാണ് അധികൃതര്‍ വാദിക്കുക.
26 കുട്ടികള്‍ അടങ്ങുന്ന ഡെയ്റിലാന്ഡ് എലിമെന്ററി സ്കൂളില്‍ നിന്നും പ്രദേശത്തെ സ്വിമ്മിംഗ് പൂളിലേക്ക് യാത്ര ചെയ്ത സംഘത്തെയാണ് മൂന്ന് ആയുധധാരികള്‍ നടുറോഡില്‍ തടഞ്ഞത്. ബസില്‍ നിന്നും രണ്ട് വാനുകളില്‍ കയറ്റി 11 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഒരു ക്വാറിയില്‍ എത്തിച്ചു. ബസ് ഡ്രൈവര്‍ ഫ്രാങ്ക് റേയെയും തട്ടിക്കൊണ്ടുപോയി.
ഇതിന് ശേഷം മണ്ണില്‍ പൂഴ്ത്തിയ ട്രെയിലറിലേക്ക് ഇവരെ ഇറക്കിവിട്ടു. കിടക്കകളും, ഭക്ഷണവും, വെള്ളവും, വെന്റിലേഷന് ഫാനും ഘടിപ്പിച്ചതായിരുന്നു ട്രെയിലര്‍. കുട്ടികളില്‍ നിന്നും വിവരങ്ങള്‍ ശേഷരിച്ച് 5 മില്ല്യണ്‍ ഡോളര്‍ തട്ടാനായിരുന്നു പദ്ധതി. ട്രെയിലര്‍ മണ്ണിട്ട് മൂടിയ ശേഷം എടുത്ത ഒരു ചെറിയ ഇടവേള മുതലാക്കി റേയും, കുട്ടികളും മണ്ണിനടിയില്‍ നിന്നും ചെറിയ ജനല്‍ വഴി പുറത്തെത്തി.
16 മണിക്കൂറോളം മരണത്തെ മുന്നില്‍ കണ്ട് ജീവനോടെ കുഴിച്ചുമൂടിയ അവസ്ഥയില്‍ നിന്നാണ് ഇവര്‍ പുറംലോകം കണ്ടത്. ക്വാറി ഗാര്‍ഡ് സ്റ്റേഷനില്‍ എത്തി റേ വിവരം അധികൃതരെ അറിയിച്ചു. മോചനദ്രവ്യം ആവശ്യപ്പെടാന്‍ ചൗചില്ലാ പോലീസിനെ വിളിക്കാന്‍ അക്രമി സംഘത്തിന് സാധിക്കാതെ വന്നതും വഴിത്തിരിവായി. കുട്ടികളെ കാണാതെ പോയതോടെ മാധ്യമങ്ങളും, വീട്ടുകാരും തുരുതുരാ വിളിച്ചപ്പോള്‍ ടെലിഫോണ്‍ ലൈനുകള്‍ ഓവര്‍ലോഡ് ആയതാണ് ഇതിന് കാരണമായത്.
തട്ടിക്കൊണ്ടുപോയ വാനുകളില്‍ ഒന്നിന്റെ ലൈസന്‍സ് പ്ലേറ്റ് ഡ്രൈവര്‍ റേ ഓര്മ്മിച്ചെടുത്തതോടെയാണ് വുഡ്സിലേക്ക് അന്വേഷണം നീണ്ടത്. മൂവര്‍ക്കും ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. ജീവനോടെ കുഴിച്ചുമൂടിയ തങ്ങളുടെ അനുഭവം പരിഗണിച്ചാല്‍ ഒരിക്കലും ഈ കുറ്റവാളികളെ പുറത്തുവിടരുതെന്നാണ് ഇരകളുടെ വാദം.