2019 പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ വിജയിപ്പിക്കാന്‍ ചൈനയ്ക്ക് സാധിക്കും; ദാ ഇങ്ങനെ

0
371
Indian PM Narendra Modi with Chinese counterpart XI jinping

എന്താ ഈ പറയുന്നത് നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ചൈന സഹായിക്കുകയോ, ഒരിക്കലും നടക്കാത്ത കാര്യം തന്നെ. ഡോക്ലാം പോലുള്ള വിഷയങ്ങളില്‍ ഇതുവരെയില്ലാത്ത ചങ്കൂറ്റം കാണിച്ച് നില്‍ക്കുന്ന ഒരു നേതൃത്വത്തെ ഒഴിവാക്കാനല്ലേ ചൈന സ്വാഭാവികമായും ശ്രമിക്കൂ. എന്നാല്‍ ഇതെല്ലാം മറന്ന് വേണമെങ്കില്‍ പ്രധാനമന്ത്രിയെ സഹായിക്കാമെന്നാണ് ചൈനീസ് ദേശീയ മാധ്യമം ഗ്ലോബല്‍ ടൈംസ് അവകാശപ്പെടുന്നത്.

2019 പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം ഏറ്റവും കൂടുതല്‍ എടുത്ത് ഉപയോഗിക്കാന്‍ സാധ്യതയുള്ള ഒന്നാണ് തൊഴിലസവരങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം. ഈ വിഷയത്തില്‍ മോദിയെ സഹായിക്കാന്‍ ചൈനയ്ക്ക് സാധിക്കുമെന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്.

‘ഡോക്ലാമിലെ സൈനിക നടപടി ഇന്ത്യ-ചൈന ബന്ധം മോശം അവസ്ഥയില്‍ എത്തിച്ചിരുന്നു. ഇന്ത്യയില്‍ ഇപ്പോഴും വ്യത്യസ്തമായ സമൂഹത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിടി അയഞ്ഞ് നില്‍ക്കുന്നു. മോദിക്ക് തന്റെ നിലപാടുകള്‍ മെച്ചപ്പെടുത്തി അധികാര കേന്ദ്രീകരണം നടപ്പാക്കി ചൈനയുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനുള്ള അവസരമുണ്ട്’, റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയിലെ ചൈനീസ് നിക്ഷേപമാണ് മോദിക്ക് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഉപായമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ന്യൂ ഡല്‍ഹി ചൈനീസ് നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ ചെറുപ്പക്കാര്‍ക്കുള്ള തൊഴിലവസരങ്ങളാണ് കുറയുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണം പോലുള്ള കമ്പനികളിലാണ് രാജ്യത്ത് എത്തുന്നത്. ചൈനീസ് നിക്ഷേപത്തിനുള്ള ആകര്‍ഷ കേന്ദ്രമായി മാറുകയാണ് ഇന്ത്യക്ക് ഏറ്റവും അനുകൂലമെന്നും ചൈനീസ് മാധ്യമം പറയുന്നു.