ചൈനാ മുക്ക്; പേരുമാറ്റണമെന്ന ഒരു ഗ്രാമത്തിന്റെ ആവശ്യം പിണറായി സര്‍ക്കാര്‍ അംഗീകരിക്കുമോ?

When a village needs to change its name due to China!

0
210

പത്തനംതിട്ട ജില്ലയിലെ കോന്നിക്കാര്‍ക്ക് കുറച്ച് നാള്‍ മുന്‍പ് വരെ ആ പേര് ഒരു അലങ്കാരമായിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ചാര്‍ത്തിനല്‍കിയ പേരിന് അഭിമാനത്തില്‍ കുറവ് വരുന്നതെങ്ങിനെ? പക്ഷെ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ലോകക്രമം മാറിമറിഞ്ഞു, അധികാരം പിടിച്ചെടുക്കാന്‍ കൊതിക്കുന്ന അയല്‍ക്കാര്‍ അതിര്‍ത്തി മാന്തിയപ്പോള്‍ ആ മഹത്തായ പേര് ഈ ഗ്രാമത്തിലുള്ളവര്‍ക്ക് നാണക്കേടായി മാറിയിരിക്കുന്നു.

ഭാരമായി മാറിയ ആ പേര് ഏതാണെന്നല്ലേ, ചൈനാ മുക്ക്. ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈന കാണിച്ച വൃത്തികേട് പുറത്തുവന്നതോടെയാണ് ഈ പേര് മാറ്റണമെന്ന ആവശ്യം സജീവമായത്. കോന്നി ഗ്രാമ പഞ്ചായത്തില്‍ ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ച് കഴിഞ്ഞു.

ആളുകള്‍ ആ പേര് പറയാന്‍ തന്നെ ഇഷ്ടപ്പെടുന്നില്ലെന്ന് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിലയില്‍ പറയുന്നു. 1952-ലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് പത്തനംതിട്ടയിലെ ഈ കവലയ്ക്ക് ചൈനാ മുക്കെന്ന പേര് ലഭിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എത്തിയ നെഹ്‌റു ഇവിടെ കണ്ട ചെങ്കൊടികള്‍ കണ്ടപ്പോഴാണ് ഇത് ചൈനാ ജംഗ്ഷനാണോയെന്ന് ചോദിച്ചത്. ഇതോടെ ജംഗ്ഷന് ചൈനാ മുക്കെന്ന പേരും വീണു. പഞ്ചായത്ത് പേര് മാറ്റിയാലും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമാണ് പേര് മാറ്റാന്‍ കഴിയുക. നിലവില്‍ കോണ്‍ഗ്രസാണ് പഞ്ചായത്ത് ഭരണം നയിക്കുന്നത്.

ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഭരണം നടത്തുന്ന കേരള സംസ്ഥാനത്ത് ഇത്തരമൊരു ചൈനീസ് വിരുദ്ധ നീക്കം ഫലം കാണുമോയെന്ന് കാത്തിരുന്ന് കാണേണ്ടത് തന്നെ!