ഹോങ്കോംഗില്‍ ഒരു വളര്‍ത്തു പൂച്ച കൊറോണാവൈറസ് പോസിറ്റീവായതായി സ്ഥിരീകരിച്ചു. ലോകത്തിലെ രണ്ടാമത്തെ കേസ് മാത്രമാണിത്. ഇതിന്റെ ഉടമയ്ക്ക് വൈറസ് സ്ഥിരീകരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് പൂച്ചയ്ക്കും കൊറോണയുള്ളതായി നഗരത്തിലെ അഗ്രിക്കള്‍ച്ചര്‍ & ഫിഷറീസ് വകുപ്പ് കണ്ടെത്തിയത്.
മാര്‍ജ്ജാര വര്‍ഗ്ഗത്തില്‍ പെട്ട ലോകത്തിലെ രണ്ടാമത്തെ കേസാണിത്. നേരത്തെ ബെല്‍ജിയത്തിലാണ് ഒരു പൂച്ചയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഹോങ്കോംഗില്‍ തന്നെ രണ്ട് നായകളും പോസിറ്റീവായിരുന്നു. എന്നാല്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പകരുന്നതിന് തെളിവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഹോങ്കോംഗിലെ പൂച്ചയില്‍ ലക്ഷണങ്ങളൊന്നും പ്രകടമല്ല. എന്നാല്‍ ജനങ്ങള്‍ ആശങ്ക മൂലം വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കരുതെന്ന് മൃഗവകുപ്പ് അഭ്യര്‍ത്ഥിച്ചു. ഈ പൂച്ചയുടെ ഉടമായ 25-കാരി ഗുരുതരാവസ്ഥയിലാണ്. മധ്യ ഹോങ്കോംഗിലെ ഒരു ബാര്‍ സന്ദര്‍ശിച്ച ശേഷമാണ് യുവതിക്ക് പനി ബാധിച്ചതും പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തിയതും.
നേരത്തെ വൈറസ് സ്ഥിരീകരിച്ച പോമറേനിയന്‍ നായയെ ക്വാറന്റൈന് ശേഷം വിട്ടയച്ചെങ്കിലും പിന്നീട് മരിച്ചിരുന്നു. രണ്ടാമത്തെ നായയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.